Main Banner

റിയാദില്‍ കെമിക്കല്‍ കമ്പനിയില്‍ തീപിടിത്തം; രണ്ട് മരണം, നാല് പേര്‍ക്ക് പരിക്ക്

റിയാദ്: സൗദി കെമിക്കല്‍ കമ്പനിയുടെ റിയാദിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.

1 st paragraph

അത്ശാനയിലെ ഫാക്ടറിയില്‍ പ്രൊഡക്ഷൻ ലൈനിലെ റിയാക്ടറിലാണ് അപകടം സംഭവിച്ചെതന്ന് കമ്ബനി അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. നാശനഷ്ടങ്ങളുടെ പ്രാഥമിക വിലയിരുത്തലുകള്‍ നടത്തി. ഒരു കോടി റിയാലിെൻറ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നതെന്ന് കെമിക്കല്‍ കമ്ബനിയെ ഉദ്ധരിച്ച്‌ ‘സൗദി തദാവുല്‍’ റിപ്പോര്‍ട്ട് ചെയ്തു.

2nd paragraph

ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകള്‍ ഇടപെട്ടിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു. കേടുപാടുകള്‍ തീര്‍ക്കാനും പ്രവര്‍ത്തനം പുനഃസ്ഥാപിക്കാനുമുള്ള നീക്കം നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കമ്ബനി പറഞ്ഞു. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.