Main Banner

വീട് പൊളിച്ച് മോഷണം നടത്തിയ അന്തർ ജില്ലാ മോഷ്ടാവ് പിടിയിൽ

തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശിയിയുടെ വീട്ടിൽ നടന്ന മോഷണം നടത്തിയ ആൾ പിടിയിലായി. കുപ്രസിദ്ധ അന്തർ ജില്ലാ മോഷ്ടാവ് പത്തനംതിട്ട തിരുവല്ല സ്വദേശി പറത്തിക്കാട്ടു മണ്ണിൽ സന്തോഷ് കുമാർ എന്ന ഹസ്സൻ സന്തോഷ് (46) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 23 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാർ ഇല്ലാത്ത സമയം അർദ്ധരാത്രിയാണ് പ്രതി വീടിന്റെ വാതിലുകൾ പൊളിച്ച് കളവ് നടത്തിയത്. ഇന്നലെ വൈകീട്ട് കോഴിക്കോടു നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരിൽ മലപ്പുറം , കോഴിക്കോട് , പാലക്കാട്, പത്തനംതിട്ട , കൊല്ലം ഉൾപ്പെടെ വിവിധ ജില്ലകളിലായി കൊലപാതകം, കവർച്ച, മോഷണം ഉൾപ്പെടെ 30 ഓളം കേസുകൾ ഉണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരൻ ഐ പി എസി നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടി അന്വേഷണം നടത്തുന്നത്.

1 st paragraph