ക്യാൻസര്‍ സാധ്യത കൂട്ടുന്ന ആറ് ഭക്ഷണങ്ങള്‍…

ക്യാന്‍സര്‍ എന്ന് കേള്‍ക്കുമ്പോൾള്‍ത്തന്നെ എല്ലാവര്‍ക്കും ഒരു ഭയമാണ്. ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങളാണ് ക്യാന്‍സര്‍ സാധ്യതകളെ കൂട്ടുന്നത്.

പ്രത്യേകിച്ച്‌, ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസര്‍ സാധ്യതയെ കൂട്ടും. അത്തരത്തില്‍ ക്യാൻസര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം…

ഒന്ന്…

അമിതമായി പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍, പ്രത്യേകിച്ച്‌ മാംസം അമിതമായി പാകം ചെയ്യുമ്പോള്‍, ഇവ കാര്‍സിനോജൻ ഉല്‍പാദിപ്പിക്കും. ഇത് നിങ്ങളുടെ കോശങ്ങളുടെ ഡിഎൻഎയില്‍ മാറ്റം വരുത്തി ക്യാൻസറിനുള്ള സാധ്യത വര്‍ധിപ്പിക്കും.

രണ്ട്…

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും ചിലപ്പോള്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം. പാകം ചെയ്ത എണ്ണ വീണ്ടും പാചകത്തിന് ഉപയോഗിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കൂട്ടും.

മൂന്ന്…

സംസ്‌കരിച്ച മാംസം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സോസേജുകള്‍ പോലെ ചുവന്നതും സംസ്കരിച്ചതുമായ മാംസം അമിതമായി കഴിക്കുന്നതും ചിലപ്പോള്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.

നാല്…

റെഡ് മീറ്റാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീഫ്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റുകളുടെ അമിത ഉപയോഗവും ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. അതിനാല്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്തുക.

അഞ്ച്…

പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍, അമിത മധുരവും മറ്റു രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍, ക്യത്യമ മധുരം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയും അമിതമായി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.

ആറ്…

മദ്യം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അമിതമായി മദ്യപിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കൂട്ടും. അതിനാല്‍ മദ്യപാനവും കുറയ്ക്കുക. അതാണ് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലത്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.