മൂന്ന് ടിക്കറ്റുകളുടെ വില നാലര ലക്ഷം; വിമാനത്തില്‍ ഇരിക്കാൻ കിട്ടിയത് തകര്‍ന്ന സീറ്റുകള്‍ -എയര്‍ ഇന്ത്യയിലെ അനുഭവം പങ്കുവെച്ച് യുവതി
ടൊറന്റോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്ത അനുഭവം പങ്കുവെച്ച് കണ്ടന്റ് ക്രിയേറ്ററായ ശ്രേയതി ഗാര്‍ഗ്.
ഇന്റസ്റ്റഗ്രാമിലാണ് അവര്‍ അനുഭവം പങ്കുവെച്ചത്. ടിക്കറ്റ് വലിയ പൈസ വാങ്ങുന്ന എയര്‍ ഇന്ത്യ യാത്രക്കാര്‍ ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്നാണ് ശ്രേയതിയുടെ പരാതി. രണ്ടര വയസും ഏഴുമാസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്കൊപ്പമായിരുന്നു ശ്രേയതി യാത്ര ചെയ്തത്. തങ്ങള്‍ക്ക് അനുവദിച്ച മൂന്ന് സീറ്റുകളിലെയും ലൈറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും അത്കൊണ്ട് അത്രയും സമയം ഇരുട്ടിലിരിക്കേണ്ടി വന്നുവെന്നും അവര്‍കുറിച്ചു. മൊബൈല്‍ ലൈറ്റിന്റെ വെളിച്ചത്തിലാണ് ചിലതൊക്കെ ചെയ്തത്. മാത്രമല്ല, സീറ്റുകള്‍ തകര്‍ന്നതായിരുന്നു. തകര്‍ന്ന സീറ്റും മറ്റൊരു തരത്തിലുള്ള വിനോദങ്ങളുമില്ലാത്തതും യാത്ര മടുപ്പിച്ചു. മൂന്നു ടിക്കറ്റിനായി ഏതാണ്ട് 4.5ലക്ഷം രൂപയാണ് ചെലവായത്. എന്നിട്ടും ഈ രീതിയിലുള്ള സര്‍വീസ് ആണ് ലഭിച്ചതെന്നും അവര്‍ പരാതിപ്പെട്ടു. നിരവധിയാളുകളാണ് കുറിപ്പിനു പ്രതികരിച്ചത്. എന്നാല്‍ എയര്‍ ഇന്ത്യ അധികൃതര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
കുറിപ്പിന്റെ പൂര്‍ണ രൂപം:
ഡല്‍ഹിയില്‍ നിന്ന് ടൊറന്റോയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ രണ്ട് കുട്ടികളുമായി (2.5 വയസും 7 മാസവും പ്രായമുള്ള) യാത്ര ചെയ്യുകയായിരുന്നു. ഞങ്ങളുടെ യാത്രാനുഭവം പങ്കുവെക്കട്ടെ. ഞങ്ങള്‍ മൂവരും ഒരുമിച്ചാണ് ഇരുന്നത്. നിര്‍ഭാഗ്യവശാല്‍ മിക്കവാറും എല്ലാം പ്രവര്‍ത്തനരഹിതമായിരുന്നു. തകര്‍ന്ന സീറ്റുകള്‍, ഒരുതരത്തിലുള്ള വിനോദാപാധികളുമില്ല. തകര്‍ന്ന സീറ്റ് ഹാൻഡിലിന്റെ ചിത്രമെടുക്കാൻ ഞാൻ മറന്നുപോയി. എല്ലാ വയറുകളും സിസ്റ്റത്തില്‍ നിന്ന് പുറത്തേക്ക് വരുന്നതിനാല്‍ എന്റെ കുഞ്ഞിന് പരിക്കേല്‍ക്കാതെ അക്ഷരാര്‍ത്ഥത്തില്‍ സംരക്ഷിക്കേണ്ടിവന്നു. ജീവനക്കാരോടും ജീവനക്കാരോടും പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. അവര്‍ സിസ്റ്റം റീബൂട്ട് ചെയ്തതായി തോന്നുന്നു. എന്നിട്ടും പ്രവര്‍ത്തിച്ചില്ല. ഞങ്ങള്‍ രണ്ടു കുട്ടികളുമായി നിസ്സഹായരായി ഇരുന്നു. ഒന്നാമതായി, ടിക്കറ്റുകളുടെ വില ഇതിനകം തന്നെ വളരെ കൂടുതലാണ്, യാത്രക്കാര്‍ക്ക് യാത്ര സുഗമമാക്കുന്നതിന് പകരം കുട്ടികളുമായി യാത്ര ചെയ്യുന്ന രക്ഷിതാക്കള്‍ക്ക് വളരെ അസൗകര്യമുണ്ടാക്കുകയാണ് ചെയ്തത്.