റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വൻ കഞ്ചാവ് വേട്ട

പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ ഉപേക്ഷിച്ച നിലയില്‍ രണ്ടു ബാഗുകളിലായി 14 കിലോ കഞ്ചാവ് കണ്ടെത്തി.

ഉച്ചക്ക് ഒന്നരയോടെയാണ് ഏഴ് ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവ് പ്ലാറ്റ്ഫോം നമ്ബർ മൂന്നില്‍ നിന്നും കണ്ടെടുത്തത്. പരിശോധനകളില്‍നിന്ന് രക്ഷപ്പെടാൻ യാത്രക്കാരുടെ ഇരിപ്പിടത്തിനടിയില്‍ ഉപേക്ഷിച്ച്‌ കടന്നതാണെന്ന് സംശയിക്കുന്നു.

കഞ്ചാവ് എത്തിച്ചവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് ആർ.പി.എഫ് വൃത്തങ്ങള്‍ അറിയിച്ചു. എക്സൈസ് കേസെടുത്തു. ഒരാഴ്ചക്കിടെ 60 കിലോയോളം കഞ്ചാവും നാലു പ്രതികളെയും റെയില്‍വേ സ്റ്റേഷനില്‍ പരിശോധനക്കിടെ പിടികൂടിയിരുന്നു.

ആർ.പി.എഫ് കുറ്റാന്വേഷണ വിഭാഗം പാലക്കാട് സർക്കിള്‍ ഇൻസ്പെക്ടർ എൻ. കേശവദാസ്, എക്സൈസ് സി.ഐ എ. ശ്രീധരൻ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ആർ.പി.എഫ് കുറ്റാന്വേഷണ വിഭാഗം എസ്.ഐമാരായ എ.പി. ദീപക്, എ.പി. അജിത്ത് അശോക്, എ.എസ്.ഐ കെ.എം. ഷിജു, ഹെഡ്കോണ്‍സ്റ്റബിള്‍ എൻ. അശോക്, എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ എം.എൻ. സുരേഷ്ബാബു, എം. സുരേഷ് കുമാർ, അരുണ്‍ കുമാർ എന്നിവർ പങ്കെടുത്തു.