Shobika

കഞ്ചാവുമായി യുവാവ് പിടിയില്‍

ചങ്ങനാശ്ശേരി: കുറിച്ചിയില്‍ 4.100 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. നാട്ടകം പോളച്ചിറകരയില്‍ ഞാവക്കാട് ചിറയില്‍ ഗിരീഷിനെയാണ്(27)അറസ്റ്റ് ചെയ്തത്.

1 st paragraph

ബുധനാഴ്ച രാത്രി രാത്രി 10.30ന് റേഞ്ച് ഇൻസ്പെക്ടർ ടി.എസ്. പ്രമോദിന്‍റെ നേതൃത്വത്തിലുള്ള സംഘം കുറിച്ചി പഞ്ചായത്തില്‍ പരിശോധന നടത്തുമ്ബോഴാണ് എം.സി റോഡില്‍ കുറിച്ചി ഔട്ട് പോസ്റ്റിന് സമീപം കെ.എസ്.ടി.പി വെയ്റ്റിങ് ഷെഡിന് സമീപത്തുനിന്ന് സ്കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിലായത്.

ഒഡിഷയില്‍നിന്ന് കുറഞ്ഞ വിലയ്ക്കു കഞ്ചാവ് വാങ്ങി കേരളത്തില്‍ എത്തിച്ച്‌ പണം ഉണ്ടാക്കുക എന്നതായിരുന്നു പ്രതിയുടെ ഉദ്ദേശ്യമെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.

2nd paragraph

അസി. ഇൻസ്പെക്ടർ ടി.എസ്. സുരേഷ്, സിവില്‍ എക്സൈസ് ഓഫിസർമാരായ പ്രവീണ്‍ കുമാർ, അമല്‍, വനിത സിവില്‍ എക്സൈസ് ഓഫിസർ നിത്യ വി. മുരളി, ഡ്രൈവർ മനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.