കാട്ടാനആക്രമണം തടയാന്‍ വനംവകുപ്പ് എന്ത് ചെയ്തു?റേഡിയോ കോളറുള്ള ആന വന്നിട്ടും അറിഞ്ഞില്ലേ?വയനാട്ടുകാരുടെ ചോദ്യം

സുല്‍ത്താന്‍ ബത്തേരി:വയനാട് പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍.കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറിങ്ങിയത്.

ഈ ആന അതിര്‍ത്തി കടന്ന വിവരം വനം വകുപ്പ് അറിഞ്ഞില്ലേയെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് അനൗണ്‍സ്മെന്‍റ് നല്‍കിയില്ല. വനം വകുപ്പ് ഉന്നത് ഉദ്യോഗസ്ഥരും, കളക്ടറും എത്താതെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാകില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.ആനയുടെ ആക്രണം നടന്ന വിവരം അറിയിച്ചിട്ടും വനം വകുപ്പിന്‍റെ ഉദ്യോഗസ്ഥര്‍ എത്തിയില്ലെന്നും ആരോപണമുണ്ട്..ആന ഇറങ്ങിയപ്പോള്‍ ജാഗ്രത തന്നില്ല.മുന്നറിയിപ്പ് കൃത്യമായി നല്‍കിയില്ല
ആനയെ കാട് ഇറങ്ങും മുന്നേ തുരത്താനായിലെന്നും നാട്ടുകാർ പറയുന്നു

അതേ സമയം കാട്ടാനയുടെ റേഡിയോ കോളർ സിഗ്നല്‍ നല്‍കാൻ കർണ്ണാടക തയ്യാറായില്ല എന്ന് കേരള വനംവകുപ്പ് വ്യക്തമാക്കി.:പലതവണ കത്തയച്ചിട്ടും ആൻ്റിനയും, റിസീവറും ലഭ്യമാക്കിയില്ല.എന്നാല്‍ ഏത് ആന ആണ് മാനന്തവാടിയില്‍ ഉള്ളതെന്ന് കർണാടക വനം വകുപ്പിന് വിവരമില്ല.കേരളത്തിലെ വനം വകുപ്പുമായി സംസാരിച്ചു വരികയാണെന്ന് കർണാടക പിസിസിഎഫ് സുഭാഷ് മാല്‍ഖഡേ പറഞ്ഞു.അന്വേഷിച്ച ശേഷം മാത്രമേ വിവരം നല്‍കാനാകൂ എന്നും അദ്ദേഹം പറഞ്ഞു