പീഡന കേസിലെ പ്രതി അറസ്റ്റില്‍

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി.പഴയകുന്നുമ്മല്‍ കാനറ ചരുവിള പുത്തൻവീട്ടില്‍നിന്ന് കുറവൻകുഴി ചരുവിള പുത്തൻ വീട്ടില്‍ താമസിക്കുന്ന അഭിലാഷ് ആണ് (19) പിടിയിലായത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് കിളിമാനൂരില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷാകർത്താക്കള്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിലാണ് അഭിലാഷ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതാണ് എന്നുള്ള വിവരം ലഭിച്ചത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പ്രദീപ് കുമാറിന്‍റെ നേതൃത്വത്തില്‍ കിളിമാനൂർ ഇൻസ്പെക്ടർ ബി. ജയൻ, എസ്.ഐ രാജികൃഷ്ണ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.