ചിപ്പി ശേഖരിക്കുന്നതിനിടെ തിരയില്‍പെട്ട വിദ്യാര്‍ഥിനി മരിച്ചു; കൂട്ടുകാരിയെ കാണാനില്ല

ചിപ്പി ശേഖരിക്കുന്നതിനിടെ തിരയില്‍പെട്ട വിദ്യാർഥിനി മരിച്ചു; കൂട്ടുകാരിയെ കാണാനില്ലനാഗർകോവില്‍: സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍തീരത്ത് ചിപ്പി ശേഖരിക്കുന്നതിനിടെ തിരയില്‍പെട്ട വിദ്യാർഥിനി കടലില്‍ മുങ്ങിമരിച്ചു.മറ്റൊരു കുട്ടിയെ കാണാതായി.

മെലേശങ്കരൻകുഴി സ്വദേശി മുത്തുകുമാർ – മീന ദമ്ബതികളുടെ മകള്‍ സജിത(13) ആണ് പിള്ളതോപ്പ് കടല്‍ത്തീരത്ത് മരിച്ചത്. ആലാംകോട്ട സ്ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഒപ്പം ഉണ്ടായിരുന്ന മെലേശങ്കരൻകുഴിയിലെ രത്നകുമാറിന്റെ മകള്‍ ദർശിനി(13)യെയാണ് കാണാതായത്.

പിള്ളതോപ്പില്‍ സുഹൃത്തിന്റെ വീട്ടില്‍ പോയ ഇരുവരും സുഹൃത്തിനും ബന്ധുക്കള്‍ക്കൊപ്പം ചിപ്പികള്‍ ശേഖരിക്കുന്നതിനിടയില്‍ ആഞ്ഞടിച്ച തിരമാലയില്‍പ്പെടുകയായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് സംഭവം.

കുളച്ചല്‍ മററൈൻ പൊലീസ് എസ്.ഐ സുരേഷിന്റെ നേതൃത്വത്തില്‍ ഇന്നും തിരച്ചില്‍ നടത്തിയെങ്കിലും ദർശിനിയെ കണ്ടെത്താനായില്ല. സജിതയുടെ മൃതദേഹം ആശാരിപള്ളം സർക്കാർ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു.