മകൻ അമ്മയെ മര്‍ദിച്ചു കൊന്നു

കായംകുളം: മകന്റെ മർദനമേറ്റ് മാതാവ് മരിച്ചു. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മയാണ് (71) മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഇളയ മകൻ ബ്രഹ്മദേവനെ (43) കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസമാണ് ശാന്തമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംശയം തോന്നി നടത്തിയ അന്വേഷണത്തില്‍ മർദനമേറ്റതായി സൂചന ലഭിച്ചു. തലക്ക് ക്ഷതമേറ്റതാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി മകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.