അതിരപ്പിള്ളി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അതിരപ്പിള്ളിയിലെ ആദിവാസി ഊരിലെ പെണ്‍കുട്ടിയെ മൂന്ന് പേർ മദ്യം നല്‍കി പീഡിപ്പിച്ചു.പെണ്‍കുട്ടിയുടെ പിതാവും മുത്തച്ഛനും മലക്കപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. വീടിന് സമീപത്തെ പാറയുടെ മുകളിലേക്ക് പെണ്‍കുട്ടിയെ പ്രതികള്‍ വിളിച്ചു കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ച ബന്ധുക്കള്‍ പാറയുടെ മുകളില്‍ വിവസ്ത്രയായി അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. അവശനിലയിലായ പെണ്‍കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബലാത്സംഗം ചെയ്തത് സമീപത്തെ ഊരിലുള്ളവരാണെന്ന് സംശയിക്കുന്നു. പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്ന് പ്രതികളില്‍ ഒരാള്‍ ഓട്ടോറിക്ഷ ഡ്രൈവറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.