ചിക്കൻ ഡോണറ്റ്

ചേരുവകള്‍:

എല്ലില്ലാത്ത ചിക്കൻ: അര കി.ഗ്രാം

ഉരുളക്കിഴങ്ങ്: ഒന്ന്

പച്ചമുളക്: രണ്ട്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: അര ടീസ്പൂണ്‍

മഞ്ഞള്‍ പൊടി: അര ടീസ്പൂണ്‍

മുളകുപൊടി: ഒരു ടീ‌സ്പൂണ്‍

കുരുമുളക് പൊടി: ഒരു ടീസ്പൂണ്‍

ഉപ്പ്: ആവശ്യത്തിന്

മല്ലി ഇല

മുട്ട: ഒന്ന്

ബ്രെഡ് നുറുക്കുകള്‍: ഒരു കപ്പ്

എണ്ണ: വറുക്കാൻ

തയാറാക്കുന്ന വിധം

ചിക്കൻ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേർത്ത് വേവിക്കുക. 90 ശതമാനം പാകമാകുമ്ബോള്‍ തീ ഓഫ് ചെയ്ത‌്‌ മാറ്റിവെക്കുക. ഒരു വലിയ ഉരുളക്കിഴങ്ങ് പുഴുങ്ങി എടുക്കുക. ചിക്കനും ഉരുളക്കിഴങ്ങും തണുത്തതിന് ശേഷം ബ്ലൈൻഡറിലേക്ക് മാറ്റുക. ഒരു ചെറിയ സവാള, പച്ചമുളക്, ഉപ്പ്, മഞ്ഞള്‍ പൊടി, മല്ലിയില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് പൊടി എന്നിവ ചേർക്കുക. നന്നായി ചേരുന്നത് വരെ മിക്സ‌് ചെയ്യുക.

ഒരു മുട്ട നന്നായി മിക്‌സ് ചെയ്‌ത്‌ വെക്കുക. ഒരു കപ്പ് ബ്രഡ് പൊടിച്ചത് എടുത്ത് വെക്കുക. കൈകളില്‍ എണ്ണ പുരട്ടി മാവില്‍ നിന്നും കുറച്ച്‌ എടുക്കുക. ഇത് ഒരു ബോള്‍ രൂപത്തിലാക്കി കട്ടിയില്‍ പരത്തി എടുക്കുക. നടുവില്‍ ഒരു ദ്വാരമിട്ട് ഡോണറ്റ് രൂപത്തിലാക്കുക. ഇവ മുട്ടയിലും ശേഷം ബ്രഡ് പൊടിയിലും മുക്കി എടുക്കുക. ശേഷം 15 മിനിറ്റ് ഫ്രീസറില്‍ സൂക്ഷിക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് ഡോണറ്റ് ഇട്ട് വറുത്തെടുക്കുക. രുചികരമായ ചിക്കൻ ഡോണറ്റ് തയാർ.