Fincat

മുഖത്തെ എണ്ണമയം മാറ്റാൻ പരീക്ഷിക്കാം ഈ കിടിലൻ ഫേസ് പാക്ക്

വെള്ളരിക്ക ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും സഹായിക്കുന്ന പച്ചക്കറിയാണ്. ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിൻ എ, ബി 1, സി, ബയോട്ടിൻ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളെല്ലാം ചർമത്തിലെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിന് സഹായിക്കുന്നു.

1 st paragraph

ചർമ്മസംരക്ഷണത്തില്‍ വെള്ളരിക്ക പ്രധാന പങ്കാണ് വഹിക്കുന്നത്. കറുത്ത വൃത്തങ്ങള്‍, മുഖക്കുരു, സൂര്യതാപം, ഹോർമോണ്‍ തകരാറുകള്‍, ചർമ്മത്തിലെ പാടുകള്‍, വരണ്ട ചർമ്മം എന്നിവ അകറ്റുന്നതിന് വെള്ളരിക്ക ഫലപ്രദമാണ്.
വെള്ളരിക്ക നീര് ചർമ്മത്തില്‍ പുരട്ടി 15 മിനുട്ട് നേരം മുഖത്തും കഴുത്തിലുമായി ഇട്ടേക്കുക. ശേഷം,മുഖം തണുത്ത വെള്ളത്തില്‍ കഴുകാം. മൃദുവായതും വൃത്തിയുള്ളതുമായ തുണ്ടി കൊണ്ട് ചർമ്മം തുടച്ച്‌ വൃത്തിയാക്കുക.

പ്രായമാകല്‍ ചർമ്മ ലക്ഷണങ്ങളെ ചെറുക്കുന്നതിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക കറ്റാർവാഴ ഫേസ് പാക്ക്. കാരണം ഇത് വരണ്ട ചർമ്മം അകറ്റുക ചെയ്യുന്നു. രണ്ട് ടീസ്പൂണ്‍ വെള്ളരിക്ക നീരും രണ്ട് ടീസ്പൂണ്‍ കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച്‌ മുഖത്തിടുക. അരമണിക്കൂറിന് ശേഷം മുഖം കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് അകറ്റാൻ മികച്ച ഫേസ് പാക്കാണിത്. വെള്ളരിക്കാ നീരും അല്‍പം തൈരും യോജിപ്പ് മുഖത്തിടുന്നത് കരുവാളിപ്പും വരണ്ട ചർമ്മവും അകറ്റുന്നതിന് സഹായിക്കുന്നു.

2nd paragraph

ചർമ്മത്തിലെ കറുത്ത പാടുകള്‍ ഇല്ലാതാക്കാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ചർമ്മത്തിന് തിളക്കം നല്‍കുന്ന ഒന്നാണ് തൈര്. നിറവ്യത്യാസവും പ്രായത്തിൻ്റെ പാടുകളും മെച്ചപ്പെടുത്തുന്ന ലാക്റ്റിക് ആസിഡ് തെെരില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിൻ്റെ നിറവും ഘടനയും മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും ഈ പാക്ക് സഹായിക്കും. മുഖത്തെ എണ്ണമയം അകറ്റുന്നതിന് മികച്ചതാണ് ഈ ഫേസ് പാക്ക്.