എസ്.ഡി.പി.ഐ തിരൂർ മണ്ഡലം കമ്മിറ്റി നേതൃ സംഗമവും, ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

തിരൂർ : കാരത്തൂർ ഖത്തർ ഓഡിറ്റോറിയത്തിൽ വെച്ചു എസ്, ഡി, പി ഐ നേതൃ സംഗമം സംഘടിപ്പിച്ചു.എസ്, ഡി, പി, ഐ സംസ്ഥാന സമിതി അംഗം വി. എം. ഫൈസൽ ഉത്ഘാടനം ചെയ്തു സംസാരിച്ചു. രാജ്യത്തു നിന്നും ഫാസിസത്തെ ഇല്ലാതാക്കണം എന്നുണ്ടങ്കിൽ വരാനിരിക്കുന്ന ഇലക്ഷനിൽ ബി. ജെ. പി യെ പരാചയപ്പെടുത്തി ജനാത്യപത്യ പാർട്ടികളെ വിജയിപ്പിക്കണമെന്നും, ഈ ഇലക്ഷനിൽ നമ്മുടെ വോട്ട് അതിനു വേണ്ടി ആയിരിക്കണമെന്നും ഫൈസൽ ഉത്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. നമ്മുടെ കേരളം ഭരിക്കുന്ന ഇടതു സർക്കാർ പോലും ബി. ജെ. പി ക്ക് അനുകൂലമായ തീരുമാനങ്ങൾ ആണ് ഈയിടെ എടുത്തു കൊണ്ടിരിക്കുന്നതന്നും ഫൈസൽ ഓർമ പെടുത്തി. നമ്മുടെ രാജ്യം വലിയ ഒരു പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. ഭരണ കൂടത്തെ എതിർക്കുന്നവരെ ഇ. ഡി. യെ കൊണ്ടും മറ്റു ഭരണകൂട സംവിധാനങ്ങളും ഉപയോഗിച്ച് പേടി പെടുത്തുന്ന രീതിയാണ് ഇന്ന് നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത്. മണ്ഡലം പ്രസിഡണ്ട്‌ ഇബ്രാഹിം കുട്ടി അധ്യക്ഷദ വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം നജീബ് തിരൂർ, ജുബൈർ കല്ലൻ, എസ്, ഡി, ടി, യൂ മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്‌ ഇബ്രാഹിം പുത്തു തോട്ടിൽ, മണ്ഡലം കമ്മിറ്റി അംഗം കുഞ്ഞാറുമുട്ടി ഹാജി എന്നിവർ സംസാരിച്ചു. തിരൂർ മണ്ഡലം സെക്രെട്ടറി നിസാർ അഹമ്മദ് സ്വാഗതവും, മണ്ഡലം ട്രെഷറർ താജുദ്ധീൻ നന്ദിയും പറഞ്ഞു.