Fincat

സുഗന്ധഗിരി മരംമുറി; അന്വേഷണത്തിന് ഏഴംഗ സംഘം

കല്‍പറ്റ: സുഗന്ധഗിരിയില്‍ വീടുകള്‍ക്ക് ഭീഷണിയായ മരങ്ങള്‍ മുറിച്ചുകടത്താനുള്ള അനുമതിയുടെ മറവില്‍ അനധികൃതമായി മുറിച്ചു കടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.വീടുകള്‍ക്ക് ഭീഷണിയായ 20 മരങ്ങള്‍ മുറിക്കാൻ നല്‍കിയ പെർമിറ്റിന്റെ മറവില്‍ ഇതു കൂടാതെ 60ലധികം മരങ്ങള്‍ അനധികൃതമായി മുറിച്ചുകടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

1 st paragraph

സുഗന്ധഗിരിയില്‍ ഭൂരഹിതരായ 450ഓളം ആദിവാസി കുടുംബങ്ങള്‍ക്ക് പതിച്ചു നല്‍കിയ 3000 ഏക്കർ വനഭൂമിയിലാണ് മരംകൊള്ള നടന്നത്. അനധികൃത മരം മുറിയില്‍ വനം വകുപ്പ് ജീവനക്കാർക്കും പങ്കുള്ളതായുള്ള ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കല്‍പറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ.ചന്ദ്രൻ, ഫോറസ്റ്റ് വാച്ചർ ആർ.ജോണ്‍സണ്‍ എന്നിവരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. വനം വകുപ്പിലെ കൂടുതല്‍ ജീവനക്കാർക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഫെബ്രുവരി മാസത്തില്‍ രണ്ടും, അനധികൃത മരം മുറി വിവാദമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ മരം മുറിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2nd paragraph

കല്‍പറ്റ റേഞ്ച് ഓഫിസർ കെ.നീതു, ചെതലയം റേഞ്ച് ഓഫിസർ കെ.പി.അബ്ദുല്‍ സമദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.
അനധികൃതമായി മുറിച്ചുവെന്ന് കണ്ടെത്തിയ മുഴുവൻ മരങ്ങളും കണ്ടെടുത്തതായും മരം കടത്താൻ ഉപയോഗിച്ച രണ്ട് ലോറികള്‍ കസ്റ്റഡിയിലെടുത്തതായും കല്‍പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.നീതു മാധ്യമത്തോട് പറഞ്ഞു. സംഭവത്തില്‍ ആറുപേർക്കെതിരേയാണ് വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. പ്രതികള്‍ മുൻകൂർ ജാമ്യത്തിന് നീക്കം നടത്തുന്നതായാണ് വിവരം.