കെ സലാഹുദ്ദീന് ഡോക്ടറേറ്റ്.  

തിരൂർ/ നിലമ്പൂർ: തുഞ്ചൻ മെമ്മോറിയൽ ഗവൺമെൻറ് കോളജ് തിരൂർ അറബിക് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ കെ സലാഹുദ്ദീന് കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. പ്രമുഖ ഇറാഖി കവി അഹ്മദ് മത്വറിൻ്റെ കവിതകളിലെ രാഷ്ട്രീയമായിരുന്നു ഗവേഷണ വിഷയം. എം ഇ എസ് കോളേജ് അറബി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ മൻസൂർ അമീനിൻ്റെ മേൽനോട്ടത്തിൽ എം ഇ എസ് മമ്പാട് കോളേജിലായിരുന്നു ഗവേഷണം. നിലമ്പൂർ, കവളമുക്കട്ടയിലെ കുനിക്കാടൻ മുഹമ്മദ്, മമ്മാത്തു ദമ്പതികളുടെ മകനാണ്. കല്ലായി അസ്‌നയാണ് പത്നി. മക്കൾ: അമീന, അമാന, അംന, അമാൻ അഹ്മദ്.