പുഷ്പ 2 ദ റൂള്‍ വന്‍ അപ്ഡേറ്റുമായി അല്ലു അര്‍ജുന്‍; ആരാധകര്‍ ആഹ്ളാദത്തില്‍

ഹൈദരാബാദ്: സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച പുഷ്പ വന്‍ ബോക്സോഫീസ് വിജയമായിരുന്നു.ഇതിന് പിന്നാലെ പുഷ്പ 2 ദ റൂള്‍ 2024 ഓഗസ്റ്റ് 15-ന് പുറത്തിറങ്ങുമെന്ന് നേരത്തെ അപ്ഡേറ്റ് വന്നിരുന്നു. അല്ലു അർജുൻ, ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവർ അഭിനയിക്കുന്നു ചിത്രം ഈ വര്‍ഷം ഇന്ത്യന്‍ ബോക്സോഫീസ് കാത്തിരിക്കുന്ന വന്‍ ചിത്രങ്ങളില്‍ ഒന്നാണ്.

ഇപ്പോഴിതാ ചിത്രം സംബന്ധിച്ച്‌ പുതിയ അപ്ഡേറ്റുമായി നായകന്‍ അല്ലു അര്‍ജുന്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നു. പുഷ്പ 2 ദ റൂള്‍ ടീസര്‍ ഏപ്രില്‍ 8ന് പുറത്തുവിടും എന്നാണ് അല്ലു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിക്കുന്നത്. ചിലങ്ക കെട്ടിയ ഒരു കാല്‍ ഉള്‍പ്പെടുന്ന ചിത്രവും പോസ്റ്റിനൊപ്പം ഉണ്ട്.

നിശ്ചയിച്ച തീയതിയില്‍ പുഷ്പ 2 റിലീസ് ചെയ്തേക്കില്ല എന്ന ഊഹാപോഹങ്ങള്‍ അടുത്തിടെ പരന്നിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളും തള്ളിയ പുഷ്പ ടീം നിശ്ചയിച്ച തീയതിയില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു.

അതിനിടെയാണ് സംവിധായകന്‍ സുകുമാര്‍ പുഷ്പ 3യെക്കുറിച്ച്‌ ആലോചിക്കുന്നു എന്നാണ് ടോളിവുഡ് സോഷ്യല്‍ മീഡിയ പേജുകളിലെ പുതിയ സംസാരം വന്നത്. പുഷ്പ 3 ദ റോറ് എന്നായിരിക്കും പേര് എന്നതടക്കം വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

ഈ സമയത്ത്, ‘പുഷ്പ 2’ നിശ്ചയിച്ച തീയതിയില്‍ റിലീസ് നടത്താന്‍ സുകുമാറിൻ്റെയും ബണ്ണിയുടെയും ടീം തിരക്കേറിയ ഷൂട്ടിലാണ് എന്നാണ് വിവരം.

പുഷ്പ ആദ്യ ഭാഗം രാജ്യമെമ്ബാടും ചർച്ചയാക്കപ്പെടുകയും സിനിമയിലെ അഭിനയത്തിന് അല്ലുവിന് നാഷണല്‍ അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. അല്ലു അർജുനൊപ്പം ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മലയാളികളും ഏറ്റെടുത്തിരുന്നു.