മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്

പെരുമ്ബാവൂർ: എറണാകുളം പെരുമ്ബാവൂർ പുല്ലുവഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.മലയാറ്റൂർ സ്വദേശി സദൻ (53) ആണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം.മൂവാറ്റുപുഴ ഭാഗത്ത് നിന്നു വന്ന ഇന്നോവ കാർ എതിർദിശയില്‍ വന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. എതിർ ദിശയില്‍ വന്ന കാറിലെ യാത്രക്കാരനാണ് മരിച്ച സദന്‍. ഗുരുതരമായി പരിക്കേറ്റ സദന്‍ ആശുപത്രിയിലാണ് മരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.