ഫാറ്റി ലിവര്‍ രോഗം തടയാൻ ഒഴിവാക്കേണ്ട ആറ് കാര്യങ്ങള്‍
കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം എന്നിവയ്ക്ക് ഈ രോഗം കാരണമാകുന്നു.അമിതവണ്ണം, ടൈപ്പ്-2 പ്രമേഹം, അമിതമായ മദ്യപാനം എന്നിവ ഫാറ്റി ലിവറിൻ്റെ മൂന്ന് കാരണങ്ങളാണ്. ഇവ കൂടാതെ ഫാറ്റി ലിവറിന് കാരണമാകുന്ന മറ്റു പല ഘടകങ്ങളുമുണ്ട്. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലെയും ചില മാറ്റങ്ങള്‍ ഫാറ്റി ലിവർ തടയാൻ സഹായിക്കും.
ഫാറ്റി ലിവർ തടയാൻ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍…
ഒന്ന്…
ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ആരോഗ്യമുള്ള കരളില്‍ ചെറിയ അളവില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. സാധാരണയായി 5% ല്‍ താഴെ, കൊഴുപ്പിൻ്റെ മിതമായ വർദ്ധനവ് പോലും നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന് കാരണമാകും..- കെക്ക് മെഡിസിനിലെ ഹെപ്പറ്റോളജിസ്റ്റും ഗവേഷകനുമായ അനി കർദാഷിയാൻ പറഞ്ഞു.
രണ്ട്…
അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രത്യേകിച്ച് മധുരമുള്ള പാനീയങ്ങള്‍, കരളിനെ ദോഷകരമായി ബാധിക്കും. കൃത്രിമമായി മധുരമുള്ള പാനീയങ്ങള്‍ കൂടുതല്‍ കഴിക്കുന്ന ആളുകള്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ പറയുന്നു.
മൂന്ന്…
മദ്യപാനം കരള്‍ രോഗം ഉണ്ടാകുന്നതിന് പിന്നിലെ ഒരു സാധാരണ കാരണമാണ്. ഇത് ചികിത്സിക്കാതെ വരുമ്ബോള്‍ കരള്‍ തകരാറിലാകുന്നു. മദ്യപാനം കരളിനെ സാവധാനത്തില്‍ നശിപ്പിക്കുകയും മഞ്ഞപ്പിത്തത്തിനും ഇടയാക്കും.
നാല്…
പുകവലി നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD), ലിവർ ക്യാൻസർ തുടങ്ങിയ ചില കരള്‍ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു.
അഞ്ച്…
സാധാരണ വേദനസംഹാരികള്‍ കരളിന്റെ പ്രവർത്തനെ ദോഷകരമായി ബാധിക്കാം. വേദനസംഹാരികള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധർ പറയുന്നു.
ആറ്…
പൊണ്ണത്തടി അല്ലെങ്കില്‍ അമിതഭാരവും ഫാറ്റി ലിവർ സാധ്യത വർദ്ധിപ്പിക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും ഭാരം കുറയ്ക്കുന്നതിന് സഹായിക്കും.