ദിവസവും രാവിലെ ഈ നാല് വ്യായാമങ്ങള്‍ ചെയ്ത് നോക്കൂ, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും
വർക്കൗട്ട് ചെയ്ത് കൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് ആരോഗ്യത്തോടെയും ഊർജ്ജസ്വലതയോടെയും ഇരിക്കാൻ ഏറ്റവും നല്ല മാർഗമാണ്.രാവിലെ വ്യായാമം ചെയ്യുന്ത് ഉറക്കം മൂലമുണ്ടാകുന്ന അലസതയെ ചെറുക്കാനും മാനസികാവസ്ഥ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടുതല്‍ ഊർജത്തോടെയിരിക്കാൻ രാവിലെ ചെയ്യേണ്ട നാല് വ്യായാമങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.
ജമ്ബിംഗ് ജാക്സ്….
ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന വ്യായാമമാണ് ജമ്ബിംഗ് ജാക്സ്.
ജമ്ബിംഗ് ജാക്ക്സ് ഒരു മുഴുവൻ ശരീര വ്യായാമമാണ്. ഇത് ശരീരത്തിന് അയവ് വരുത്തുവാനും മാനസികാവസ്ഥയെ തല്‍ക്ഷണം ഉയർത്താനും വിവിധ പേശികളെ സജീവമാക്കാനും സഹായിക്കുന്നു. കൂടാതെ, ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാനും മികച്ചതാണ്.
പ്ലാങ്ക്…
കുടവയർ കുറയ്ക്കാനും കൈകള്‍ക്കും കാലുകള്‍ക്കും ബലം നല്‍കാനുമെല്ലാം സഹായിക്കുന്ന മികച്ച വ്യായാമമാണ് പ്ലാങ്ക്. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് പ്ലാങ്ക് മികച്ചൊരു വ്യായായമാണ്.
സ്ക്വാട്ട്സ്…
‘സ്ക്വാട്ടിംഗ്’ ഒരു വ്യായാമം മാത്രമല്ല. കാലുകളുടെ പ്രധാന പേശികളെ ലക്ഷ്യമിടുന്ന ശരീരഭാരം കുറയ്ക്കുന്ന വ്യായാമമാണ് സ്ക്വാട്ട്സ്. സ്ക്വാട്ട് ചെയ്യുമ്ബോള്‍ തുടയിലെ പേശികള്‍, പിൻതുട, നിതംബം, അടിവയർ, മുട്ടിന് താഴെയുള്ള കാലിലെ പേശികള്‍ എന്നിവയ്ക്ക് ശരിയായ വ്യായാമം നല്‍കുന്നു.
പടികള്‍ കയറുക…
കാലറി കുറയ്ക്കാൻ പടികള്‍ കയറല്‍ സഹായിക്കും. ജോഗ് ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ കൊഴുപ്പ് എരിച്ചുകളയാൻ പടി കയറല്‍ സഹായകമാണെന്ന് വിദഗ്ധർ പറയുന്നു.15 മിനിട്ട് പടി കയറുന്നത് 150 കാലറി വരെ എരിച്ചു കളയുമെന്ന് പഠനങ്ങള്‍ പറയുന്നു.