കൃത്രിമമായി പഴുപ്പിച്ച മാമ്ബഴം എങ്ങനെ തിരിച്ചറിയാം?
മാബഴത്തിന്റെ സീസണ്‍ ആണല്ലോ ഇപ്പോള്‍. പലരുചിയിലും വലിപ്പത്തിലുമുള്ള മാമ്ബഴം ഇന്ന് വിപണയില്‍ ലഭ്യമാണ്. നന്നായി പഴുത്ത മാമ്ബഴം കാണുമ്ബോള്‍ തന്നെ കഴിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്.എന്നാല്‍ മാമ്ബഴം വാങ്ങുന്ന കാര്യം വരുമ്ബോള്‍ ഒന്നു ചിന്തിക്കുന്നത് നല്ലതാണ്. കൃത്രിമമായി പഴുപ്പിച്ച മാമ്ബഴം കടകളില്‍ വില്‍ക്കുന്നുണ്ട്.
കാത്സ്യം കാർബൈഡ് ഉപയോഗിച്ച് പഴങ്ങള്‍ കൃത്രിമമായി പാകപ്പെടുത്തുന്നതിനെതിരെ ഭക്ഷ്യ അതോറിറ്റിയുടെ മുന്നറിയിപ്പ്. പഴങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി കാല്‍സ്യം കാർബൈഡോ കാർബൈഡോ ഗ്യാസ് ഉപയോഗിക്കുന്നതില്‍ നിന്ന് ‘ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ’ (എഫ്‌എസ്‌എസ്‌എഐ) ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍, വ്യാപാരികള്‍ എന്നിവർക്ക് മുന്നറിയിപ്പ് നല്‍കി.
കാല്‍സ്യം കാർബൈഡ് (Calcium Carbide) ഇതിനകം തന്നെ നിരോധിച്ചിട്ടുണ്ട്.കാല്‍സ്യംകാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെഗുരുതരമായ നടപടിയെടുക്കാനും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്ന വ്യക്തികള്‍ക്കെതിരെ കർശനമായി ഇടപെടാനും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ക്കും എഫ്‌എസ്‌എസ്‌എഐ നിർദേശം നല്‍കിയിട്ടുണ്ട്.
കാല്‍സ്യം കാർബൈഡ് അസറ്റിലീൻ വാതകം പുറത്തുവിടുന്നു. അതില്‍ ആർസെനിക്കിൻ്റെയും ഫോസ്ഫറസിൻ്റെയും അംശങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ ധാതുക്കള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. തലകറക്കം, ഇട ബലഹീനത, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഛർദ്ദി, ചർമ്മത്തിലെ അള്‍സർ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായി FSSAI വ്യക്തമാക്കുന്നു.
സ്വാഭാവികമായി പഴുത്ത മാമ്ബഴങ്ങളാണ് ആരോഗ്യത്തിന് നല്ലതെങ്കിലും ഇവ ലഭിക്കുന്നത് അത്ര എളുപ്പമല്ല. കാരണം വില്‍പനയ്ക്ക് എത്തുന്നതില്‍ അധികവും കൃത്രിമമായി പഴുപ്പിച്ച മാമ്ബഴങ്ങള്‍ ആയിരിക്കും. സുരക്ഷിതമായ മാർഗങ്ങളിലൂടെ പഴുപ്പിച്ച മാമ്ബഴം ഉപഭോഗത്തിന് നല്ലതാണെന്ന് എഫ്‌എസ്‌എസ്‌എഐ വ്യക്തമാക്കുന്നു.
ഫൈബർ, വിറ്റാമിൻ സി, വിറ്റാമിൻ എ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്ബുഷ്ടമാണ് മാമ്ബഴം. എന്നാല്‍, രാസവസ്തുക്കള്‍ വച്ച് പാകപ്പെടുത്തി മാമ്ബഴത്തില്‍നിന്നു ഈ ഗുണങ്ങള്‍ ഒന്നും ലഭിക്കില്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
കൃത്രിമമായി പഴുത്ത മാമ്ബഴം എങ്ങനെ തിരിച്ചറിയാം?
കൃത്രിമമായി പാകമായ മാമ്ബഴങ്ങള്‍ക്ക് ഒരു നിറമുണ്ട്. സ്വാഭാവികമായും പഴുത്ത മാമ്ബഴങ്ങളേക്കാള്‍ കൂടുതല്‍ മഞ്ഞയോ ഓറഞ്ചോ കാണപ്പെടുന്നു. രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നത് കാരണം മാമ്ബഴത്തിന്റെ തൊലിയില്‍ കൂടുതല്‍ ഭംഗിയുള്ളതായി തോന്നാം.
സ്വാഭാവികമായി പാകമായ മാമ്ബഴത്തിന് മധുരവും മണമുണ്ടാകും. അതേസമയം കൃത്രിമമായി പാകമായ മാമ്ബഴത്തിന് രാസവസ്തുക്കളോ വ്യത്യസ്തമായ ഗന്ധമോ ഉണ്ടായിരിക്കാം. മാമ്ബഴത്തിന് പ്രത്യേക തരത്തിലുള്ള മണമുണ്ടെങ്കില്‍ അത് കൃത്രിമമായി പഴുപ്പിച്ചതായിരിക്കാം.
കൃത്രിമമായി പാകമായ മാമ്ബഴം സ്വാഭാവികമായി പഴുത്ത മാമ്ബഴങ്ങളേക്കാള്‍ മൃദുവായിരിക്കും. കാരണം, പഴുക്കുന്ന പ്രക്രിയയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ തൊലിയെ മൃദുവാക്കുക ചെയ്യും.
കൃത്രിമമായി പഴുത്ത മാമ്ബഴത്തിന് രാസവസ്തുക്കളുടെ ഉപയോഗം മൂലം മാമ്ബഴം ചതഞ്ഞ രീതിയിലോ പാടുകളോ പോലുള്ള ബാഹ്യമായ കേടുപാടുകള്‍ ഉണ്ടാകാം.
മാമ്ബഴത്തിന് രുചി കുറയുകയോ വ്യത്യസ്ത രുചി ഉണ്ടെങ്കിലോ അത് കൃത്രിമമായി പാകപ്പെടുത്തിയതാകാം.
നിങ്ങള്‍ സുരക്ഷിതവും ആരോഗ്യകരവുമായ പഴങ്ങള്‍ വാങ്ങുകയും കഴിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൃത്രിമമായി പഴുത്ത മാമ്ബഴം തിരിച്ചറിയേണ്ടത് പ്രധാനമാണ്. തൊലിയുടെ നിറം പരിശോധിച്ച്, മാങ്ങയുടെ മണമറിഞ്ഞ്, ബാഹ്യമായ കേടുപാടുകള്‍ നോക്കി, രുചി പരിശോധന നടത്തിയാല്‍ മാങ്ങ കൃത്രിമമായി പഴുപ്പിച്ചതാണോ അല്ലയോ എന്ന് എളുപ്പത്തില്‍ തിരിച്ചറിയാം.