Main Banner

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്‌ അപകടം; മലയാളി ഉള്‍പ്പെടെ രണ്ട് പ്രവാസികളും ഒരു സൗദി പൗരനും മരിച്ചു

റിയാദ്: സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മലയാളി ഉള്‍പ്പടെ മൂന്ന് മരണം. തായിഫില്‍നിന്ന് റാനിയയിലേക്കുള്ള യാത്രക്കിടെയുണ്ടായ അപകടത്തില്‍ എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കണ്ണചാരുപറമ്ബില്‍ അബ്ദുല്‍ ഖാദർ, പശ്ചിമ ബംഗാള്‍ മുർഷിദാബാദ് സ്വദേശി ബാരുണ്‍ ഭാഗ്ദി എന്നിവും ഒരു സൗദി പൗരനുമാണ് മരിച്ചത്.

1 st paragraph

മലയാളിയും ബംഗാള്‍ സ്വദേശിയും സഞ്ചരിച്ച പിക്കപ്പ് വാനും സൗദി പൗരൻ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. മൃതദേഹങ്ങള്‍ തായിഫ് കിങ് ഫൈസല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ക്ക് സാമൂഹിക പ്രവർത്തകൻ പന്തളം ഷാജിയുടെ നേതൃത്വത്തില്‍ നവോദയ തായിഫ് കമ്മിറ്റി രംഗത്തുണ്ട്.