യുവാവിനെ സുഹൃത്തിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മര്‍ദനമേറ്റതായി സൂചന
തൃശൂര്‍: അങ്കമാലിയില്‍ യുവാവിനെ സുഹൃത്തിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി പാലിശേരി കൂരത്ത് വീട്ടില്‍ ബാബുവിന്‍റെ മകൻ രഘു (35) ആണ് മരിച്ചത്.മുന്നൂർപ്പിള്ളിയിലുള്ള സുഹൃത്തായ സുജിത്തിന്‍റെ വീട്ടില്‍ വെച്ചാണ് രഘുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രിയാണ് രഘു സുജിത്തിന്‍റെ വീട്ടില്‍ എത്തിയത്. കുറച്ചു പേർ തന്നെ മർദ്ദിച്ചതായി രഘു സുജിത്തിനോട് പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. മർദ്ദനമേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് സൂചന. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.