Main Banner

ആദ്യാത്മികതയ്ക്ക് മതമുണ്ടോ?

എം.പി റാഫി

1 st paragraph

ആത്മീയതയുടെ പാരമ്യത എന്നത് വെറും ഏടുകളിലെ അക്ഷരങ്ങളിലൂടെയോ കേവല പഠനങ്ങളിലൂടെയോ മാത്രം സ്വന്തമാക്കാൻ കഴിയുന്ന ഒന്നല്ല. അത് ആത്മാവിൻ്റെ ആഴങ്ങളിൽ നിന്നുണരുന്ന, അനുഭവങ്ങളിലൂടെ മാത്രം നുകരാൻ കഴിയുന്ന വിശാലമായ പരമാനന്ദമാണ്. അവിടെ ജാതിയോ മതമോ ലിംഗഭേദങ്ങളോ ഇല്ല.
സ്നേഹവും കാരുണ്യവും ക്ഷമയും ശാന്തിയും മാത്രമാണ് അതിൻ്റെ വഴി.

എന്നാൽ ഭൗതികതയ്ക്കപ്പുറമുള്ള സത്യങ്ങളെ തേടുന്ന ആത്മീയ വഴിയും, മതനിയമങ്ങൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്ന അനുഷ്ഠാനങ്ങളും തമ്മിൽ ഒരു സമന്വയമുണ്ടാക്കാൻ പലപ്പോഴും മതങ്ങൾക്കായിട്ടില്ല. ബാഹ്യമായ ചിട്ടവട്ടങ്ങൾക്കപ്പുറം സാധാരണക്കാരന് ആത്മീയതയുടെ അകക്കാമ്പ് മനസ്സിലാക്കിക്കൊടുക്കാൻ അവ പരാജയപ്പെടുകയും ചെയ്തു.

2nd paragraph

മതചിട്ടകളും ധാർമ്മികതയും ആത്മീയതയുടെ തുടക്കമാണ്. ഇസ്ലാമിൽ അത് ശരീഅത്താണെങ്കിൽ, മറ്റു മതങ്ങളിലും വിശ്വാസങ്ങളിലുമെല്ലാം മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന ചിട്ടയായ രീതികളുണ്ട്. വിശ്വാസിയല്ലാത്തവർക്ക് പോലും അത് ധാർമ്മികതയുടെയും മനുഷ്യത്വത്തിൻ്റെയും മൂല്യങ്ങളാണ്. ആ അടിസ്ഥാന അടിത്തറകളെ പാടേ തള്ളിക്കളഞ്ഞുകൊണ്ടുള്ള ആത്മീയതയല്ല യഥാർത്ഥ സൂഫിസം, അത് ഇവ രണ്ടിൻ്റെയും മനോഹരമായ ബാലൻസിങ് ആണ്.

ഇന്നത്തെ കാലത്ത് ആത്മീയതയും സന്യാസവും കപടവേഷങ്ങളുടെയും തെറ്റിദ്ധാരണകളുടെയും വിഴുപ്പണിഞ്ഞിരിക്കുന്നു. വാചാലതയിലോ പുറംമോടിയിലോ യഥാർത്ഥ സൂഫിയെ കണ്ടെത്താനാവില്ല. ആത്മാവിൽ തെളിയുന്ന വെളിച്ചമാണത്.
സൂഫികൾ ഒരു മതത്തിൻ്റെ മാത്രം സ്വത്തല്ല, ഈ പ്രപഞ്ചത്തിൻ്റെയും മനുഷ്യകുലത്തിൻ്റെയും ആകെ വെളിച്ചമാണ്. അതുകൊണ്ടാണ് നമ്മുടെ സൂഫി ദർഗ്ഗകളും സമാധിയിടങ്ങളും നൂറ്റാണ്ടുകളായി സഹോദര്യത്തിൻ്റെയും പരസ്പര സ്നേഹത്തിൻ്റെയും തുരുത്തുകളായി നിലകൊള്ളുന്നത്.

“പല പേരുകളിൽ വിളിച്ചാലും ഉറവ ഒന്നാണ്;
പല ഉടലുകളിൽ ജീവിച്ചാലും ആത്മാവ് ഒന്നാണ്.
മനുഷ്യൻ ഒന്നാണ്, പ്രപഞ്ചം ഒന്നാണ്.”