ഇടിമിന്നലേറ്റ് 5 പേര്‍ക്ക് പൊള്ളലേറ്റു; ആശുപത്രിയില്‍ ചികിത്സയില്‍

കാസര്‍കോട്: കാസര്‍കോട് ബേഡഡുക്ക വാവടുക്കത്ത് ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വാവടക്കം പാലത്തിനടുത്തുള്ള ജനാര്‍ദ്ദനന്‍റെ പലചരക്ക് കടയില്‍ ഇരിക്കുമ്ബോഴാണ് ഇടിമിന്നലേറ്റത്.ജനാര്‍ദ്ദനന്‍, കൃഷ്ണന്‍, അമ്ബു, കുമാരന്‍, രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് ഇടിമിന്നലില്‍ പൊള്ളലേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.