സിംപിളാണ് രുചികരവുമാണ് ഈ സാലഡ്

സവാളയും ബീറ്റ്‌റൂട്ടും മാത്രം മതി ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാന്‍ ഒരു ഹെല്‍ത്തി സാലഡ് മിനിറ്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാം, ഈ റെസിപ്പി പരീക്ഷിച്ചോളൂ.

ചപ്പാത്തിക്കൊപ്പം നിങ്ങള്‍ എന്ത് കറിയാണ് കഴിക്കാറുള്ളത്?. രാവിലത്തെ തിരക്കിനിടയില്‍ വളരെ സമയമെടുത്ത് കറി തയ്യാറാക്കാന്‍ ഇനി നില്‍ക്കേണ്ട. അല്‍പ്പം സവാളയും ബീറ്റ്‌റൂട്ടും ഉണ്ടെങ്കില്‍ ഹെല്‍ത്തിയായി രുചികരമായി ഒരു ചപ്പാത്തി സാലഡ് തയ്യാറാക്കാം. മിനിറ്റുകള്‍ക്കുള്ളില്‍ കറി റെഡി, ചോറിനൊപ്പവും ഇത് കഴിക്കാവുന്നതാണ്.

ചേരുവകള്‍

സവാള- 2
ബീറ്ററൂട്ട്- 1/2
പച്ചമുളക്- 2
ഉപ്പ്- ആവശ്യത്തിന്
വിനാഗിരി- 1 ടേബിള്‍സ്പൂണ്‍
മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

രണ്ട് സവാള കട്ടി കുറച്ച് ചെറുതായി അരിഞ്ഞെടുക്കുക.
ഇടത്തരം വലിപ്പമുള്ള ഒരു ബീറ്റ്‌റൂട്ട് ചെറുതായി അരിഞ്ഞതും, രണ്ട് പച്ചമുളക് അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.
ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരി ഒഴിച്ചിളക്കി യോജിപ്പിക്കുക.
അല്‍പ്പം മല്ലിയില മുകളിലായി ചേര്‍ത്ത് വിളമ്പാം.
ചപ്പാത്തിക്കൊപ്പം ഇത് കഴിച്ചു നോക്കൂ.