അടിച്ചുകേറി ലുലു, ഇത് പുതുചരിത്രം, പ്രതീക്ഷയുടെ 25 ഇരട്ടി അധികം, വര്‍ഷത്തെ ഏറ്റവും വലിയ റെക്കോര്‍ഡ് ഐപിഒ ലുലുവിന്
അബുദാബി: സെക്യുരിറ്റീസ് എക്സ്ചേഞ്ചിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്വത്തിന് സാക്ഷ്യംവഹിച്ച് ലുലു ഐപിഒ സബ്സ്ക്രിബ്ഷൻ.പ്രതീക്ഷിച്ചതിനെക്കാള്‍ 25 ഇരട്ടി അധിക സമാഹരണം ലുലു ഐപിഒക്ക് ലഭിച്ചു. 15,000 കോടി രൂപ ഉദേശിച്ചിരുന്നിടത്ത് 3 ലക്ഷം കോടി രൂപയിലധികമാണ് സമഹാരിച്ചത്. 82000 സബ്സ്ക്രൈബേഴ്സ് എന്ന റെക്കോർഡ്. സസ്ബ്സ്ക്രിബ്ഷൻ നവംബർ അഞ്ചിന് അവസാനിച്ചു. മിഡില്‍ ഈസ്റ്റിലെ ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള കമ്ബനിയുടെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് ലുലു സ്വന്തമാക്കി.
ഓഹരിക്ക് മികച്ച ഇഷ്യൂ വിലയായ 2.04 ദിർഹം നിശ്ചയിച്ചു. അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്റർനാഷ്ണല്‍ അൻവെസ്റ്റ്മെന്റ് കമ്ബനി, ബഹ്റൈൻ മുംതലകത്ത് ഹോള്‍ഡിങ്ങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, സൗദി പിഐഎഫ്, ഹസാന പെൻഷൻ ഫണ്ട്, സിംഗപ്പൂർ സോവറിൻ വെല്‍ത്ത് ഫണ്ട് തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ. ജിസിസി രാജകുടുംബങ്ങള്‍, ജിസിസി സോവറിൻ വെല്‍ത്ത് ഫണ്ട്, സിംഗപ്പൂർ വെല്‍ത്ത് ഫണ്ട് അടക്കമുള്ളവരും ഭാഗമായി.
സബ്സ്ക്രിബ്ഷൻ ആരംഭിച്ച ഒക്ടോബർ 28ന് ആദ്യ മണിക്കൂറില്‍ തന്നെ റെക്കോർഡ് സബ്സ്ക്രിബ്ഷനാണ് ലഭിച്ചത്.
വൻ ഡിമാൻഡ് പരിഗണിച്ച് ഓഹരി 25% നിന്ന് 30 ശതമാനം ആയി ഉയർത്തിയിരുന്നു. കൂടുതല്‍ നിക്ഷേപകർക്ക് ലുലു റീട്ടെയ്ല്‍ ശ്രംഖലയുടെ ഭാഗമാകാനുള്ള അവസരമാണ് ഇതിലൂടെ ലുലു യാഥാർത്ഥ്യമാക്കിയത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കിടയില്‍ ഐപിഒ യെപ്പറ്റി മികച്ച അവബോധം സൃഷ്ടിക്കാനും കൂടുതല്‍ പ്രാരംഭ നിക്ഷേപകരെ പങ്കാളികളാക്കാനും ലുലു ഐപിഒക്ക് കഴിഞ്ഞു.
ലുലു എന്ന ബ്രാൻഡില്‍ പൊതുനിക്ഷേപകർ അർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണ് ലുലു ഐപിഒക്ക് കിട്ടിയ ഈ മികച്ച സ്വീകാര്യതയെന്ന് ലുലു ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം, ജിസിസിയിലെ ഭരണനേതൃത്വങ്ങള്‍, സ്വദേശികള്‍, പ്രവാസികള്‍ എന്നിവർ നല്‍കിയ പിന്തുണ എടുത്തുപറയേണ്ടതാണ്.
ഓഹരി നിക്ഷേപ രംഗത്തേക്ക് കൂടുതല്‍ പുതിയ നിക്ഷേപകരെ കൊണ്ടുവരാൻ ലുലു ഐപിഒ വഴിവച്ചുവെന്നതും ഞങ്ങള്‍ക്ക് ഏറെ അഭിമാനകരമാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറഞ്ഞു. ജിസിസിയിലും ഇന്ത്യയിലുമായി വിപുലമായ വികസന പദ്ധതികളും ലുലുവിനുണ്ട്. പുണ്യനഗരമായ മക്കയിലും മദീനയിലും പുതിയ ഹൈപ്പർമാർക്കറ്റുകള്‍ അടക്കം ജിസിസിയില്‍ വലിയ വികസന പദ്ധതികള്‍ യാഥാർത്ഥ്യമാക്കുമെന്നും
ഇന്ത്യയിലും മികച്ച ഭാവിപദ്ധതികളാണ് ലുലു നടപ്പാക്കുന്നത്. കോട്ടയം, കൊല്ലം കൊട്ടിയം അടക്കം കേരളത്തിലെ വിവിധ ജില്ലകളിലായി മികച്ച റീട്ടെയ്ല്‍ പദ്ധതികളാണ് ഒരുങ്ങുന്നത്. അഹമ്മദാബാദില്‍ പുതിയ ഷോപ്പിങ്ങ് മാള്‍, തിരുപ്പതി, ഗുരുഗ്രാം, ചെന്നൈ, കർണാടക എന്നിവടങ്ങളിലായി മാളുകളും ഹൈപ്പർമാർക്കറ്റുകളും ഒരുങ്ങുന്നു… ഗ്രേയ്റ്റർ നോയിഡ, ശ്രീനഗർ എന്നിവടങ്ങളിലടക്കം പുതിയ ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങളും തുറക്കും…കൂടാതെ 32 നിലകളിലായി ഒരുങ്ങിയിരിക്കുന്ന കൊച്ചിയിലെ ട്വിൻ ടവർ ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഐടി ടവറാകും. 25000 ഐടി പ്രൊഫഷണലുകള്‍ക്കാണ് ലുലു ട്വിൻ ടവറിലൂടെ തൊഴില്‍ ലഭിക്കുന്നത്.