ശബരിമലയില്‍ മരച്ചില്ല വീണ് തീര്‍ത്ഥാടകന് പരിക്കേറ്റു

സന്നിധാനം: ശബരിമലയില്‍ മരച്ചില്ല വീണ് തീർത്ഥാടകന് പരിക്കേറ്റു. 29 വയസ്സുകാരനായ സഞ്ചുവെന്ന തീർത്ഥാടകനാണ് പരിക്കേറ്റത്.ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് പോകുമ്ബോള്‍ മരക്കൊമ്ബ് തലയില്‍ വീഴുകയായിരുന്നു. തലയ്ക്ക് സാരമായ പരിക്കുണ്ടെന്ന് പൊലീസ് അറിയിച്ചു. പമ്ബ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

സന്നിധാനത്ത് നടവരുമാനം കൂടി

ശബരിമലയില്‍ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർദ്ധന. നടതുറന്ന് 9 ദിവസം പൂർത്തിയാകുമ്ബോള്‍ കഴിഞ്ഞ വർഷത്തെക്കാള്‍ 3,03,501 തീർത്ഥാടകരാണ് അധികമായി എത്തിയത്. വരുമാനത്തില്‍ 13,33,79,701 രൂപയുടെ വർദ്ധനയുമുണ്ടായെന്ന് ദേവസ്വം ബോർഡ് പി.എസ്.പ്രശാന്ത് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. എത്രത്തോളം തീർത്ഥാടകർ എത്തിയാലും സ്പോർട്ട് ബുക്കിംഗ് വഴി ദർശനം നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ കാലദൈർഘ്യം കുറവായതിനാല്‍ പല വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കുന്നതില്‍ തടസ്സമുണ്ടെന്നും പി എസ് പ്രശാന്ത് പറഞ്ഞു.