Gold Rate Today: വമ്ബൻ ഇടിവില്‍ സ്വര്‍ണവില; കോളടിച്ച്‌ വിവാഹവിപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 960 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 57,000 ത്തിന് താഴെയെത്തി.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,640 രൂപയാണ്.

ഇന്നലെ 800 രൂപ കുറഞ്ഞിരുന്നു. രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 1,760 രൂപയാണ്. ഇസ്രായേല്‍-ഹിസ്ബുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലും ലെബനനും ധാരണയില്‍ എത്തിയെന്ന റിപ്പോർട്ടുകള്‍ക്ക് പിന്നാലെയാണ് അന്താരാഷ്ട്ര സ്വർണവില കുറഞ്ഞത്. ഇന്നലെ വാർത്ത പുറത്തുവന്നതോടെ അന്താരാഷ്ട്ര സ്വർണ്ണ വില 2640 ഡോളറില്‍ എത്തിയിരുന്നു. ഇതാണ് സംസ്ഥാന വിപണിയില്‍ പ്രതിഫലിച്ചത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,080 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,850 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. രണ്ട് രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം ഹാള്‍മാർക്ക് വെള്ളിയുടെ വില 96 രൂപയാണ്.

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തില്‍

നവംബർ 1 – ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ
നവംബർ 2 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ
നവംബർ 3 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 58,960 രൂപ
നവംബർ 4 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 58,960 രൂപ
നവംബർ 5 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ
നവംബർ 6 – ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 58,920 രൂപ
നവംബർ 7 – സ്വർണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ
നവംബർ 8 – സ്വർണത്തിന്റെ വില 680 രൂപ ഉയർന്നു. വിപണി വില 58,280 രൂപ
നവംബർ 9 – സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 58,200 രൂപ
നവംബർ 10 – . വിപണി വില 58,200 രൂപ
നവംബർ 11 – സ്വർണത്തിന്റെ വില 440 രൂപ കുറഞ്ഞു. വിപണി വില 57,760 രൂപ
നവംബർ 12 – സ്വർണത്തിന്റെ വില 1080 രൂപ കുറഞ്ഞു. വിപണി വില 56,680 രൂപ
നവംബർ 13 – സ്വർണത്തിന്റെ വില 320 രൂപ കുറഞ്ഞു. വിപണി വില 56,360 രൂപ
നവംബർ 14 – സ്വർണത്തിന്റെ വില 880 രൂപ കുറഞ്ഞു. വിപണി വില 55,480 രൂപ
നവംബർ 15 – സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 55,560 രൂപ
നവംബർ 16 – സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 55,480 രൂപ
നവംബർ 18 – . ഒരു പവൻ സ്വർണത്തിന് രൂപ വര്‍ധിച്ചു വിപണി വില 55,920 രൂപ
നവംബർ 19 – ഒരു പവൻ സ്വർണത്തിന് 480 രൂപ വര്‍ധിച്ചു വിപണി വില 56,520 രൂപ
നവംബർ 20 – ഒരു പവൻ സ്വർണത്തിന് 400 രൂപ വര്‍ധിച്ചു വിപണി വില 56,920 രൂപ
നവംബർ 21 – ഒരു പവൻ സ്വർണത്തിന് 240 രൂപ വര്‍ധിച്ചു വിപണി വില 57,160 രൂപ
നവംബർ 22 – ഒരു പവൻ സ്വർണത്തിന് 640 രൂപ വര്‍ധിച്ചു വിപണി വില 57,800 രൂപ
നവംബർ 23 – ഒരു പവൻ സ്വർണത്തിന് 600 രൂപ വര്‍ധിച്ചു വിപണി വില 58,400 രൂപ
നവംബർ 24 – സ്വര്‍ണവിലയില്‍ മാറ്റമില്ല വിപണി വില 58,400 രൂപ
നവംബർ 25 – സ്വർണത്തിന്റെ വില 800 രൂപ കുറഞ്ഞു വിപണി വില 57,600 രൂപ
നവംബർ 26 – സ്വർണത്തിന്റെ വില 960 രൂപ കുറഞ്ഞു വിപണി വില 56,640 രൂപ