ഇന്ത്യക്ക് ഇനി മരണക്കളി, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്തുക എളുപ്പമല്ല! അറിയേണ്ടതെല്ലാം
ദുബായ്: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്ബര ദക്ഷിണാഫ്രിക്ക തൂത്തുവാരിയോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ തുലാസിലായിരുന്നു.നിലവില്‍ ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്ക ഒന്നാമതെത്തിയോടെ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് വീണിരുന്നു. കഴിഞ്ഞ അഞ്ച് ടെസ്റ്റുകളും ജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 63.33 പോയന്റ് ശതമാനമാണുള്ളത്. 10 മത്സരങ്ങളില്‍ ആറെണ്ണം ജയിച്ചു. ഒരു സമനിലയും മൂന്ന് തോല്‍വിയും അക്കൗണ്ടിലുണ്ട്. ഇനി പാകിസ്ഥാനെതിരെ രണ്ട് ടെസ്റ്റുകളാണ് ദക്ഷിണാഫ്രിക്ക കളിക്കുക. സ്വന്തം ഗ്രൗണ്ടിലാണ് കളിയെന്നുള്ളത് ദക്ഷിണാഫ്രിക്കയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
നേരത്തെ അഡ്‌ലെയ്ഡ് ടെസ്റ്റിലെ ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു ഓസീസ്. 60.71 പോയന്റ് ശതമാണ് ഓസീനുള്ളത്. 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് ഒമ്ബത് ജയവും നാല് തോല്‍വിയും ഒരു സമനിലയുമാണുള്ളത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം എവേ ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയ രണ്ട് മത്സരങ്ങള്‍ കളിക്കുന്നുണ്ട്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ പോയന്റ് ശതമാനം 57.29 ആണ്. 16 മത്സരങ്ങള്‍ ഇന്ത്യ കളിച്ചപ്പോള്‍ 9 എണ്ണം ജയിച്ചു. ആറ് തോല്‍വിയും ഒരു സമനിലയും. ആദ്യ രണ്ട് സ്ഥാനക്കാരാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നേര്‍ക്കുനേര്‍ വരിക. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക – ഓസ്‌ട്രേലിയ നേര്‍ക്കുനേര്‍ വരാനാണ് സാധ്യത.
ഇന്ത്യയുടെ സാധ്യതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. അത് എങ്ങനെയാണെന്ന് നോക്കാം. മറ്റ് ടീമുകളെ ആശ്രയിക്കാതെ ആശ്രയിക്കാതെ യോഗ്യത നേടണമെങ്കില്‍ ശേഷിക്കുന്ന മൂന്ന് ടെസ്റ്റില്‍ ഒന്നില്‍ പോലും ഇന്ത്യ തോല്‍ക്കാന്‍ പാടില്ല. മാത്രമല്ല, 60.52 പോയന്റ് ശതമാനം പൂര്‍ത്തിയാക്കാന്‍ ഇന്ത്യയ്ക്ക് പരമാവധി ഒരു സമനിലയും രണ്ട് മത്സരങ്ങള്‍ ജയിക്കുകയും വേണം. മൂന്ന് വിജയങ്ങളോടെ, രോഹിത്തിനും സംഘത്തിനും 64.05 പോയന്റ് ശതമാനമാവും. അത് ഓസ്ട്രേലിയയ്ക്ക് മറികടക്കാന്‍ കഴിയില്ല. 4-1ന് ഇന്ത്യ ജയിച്ചാല്‍ മറ്റു ടീമുകളെ ആശ്രയിക്കാതെ ഫൈനല്‍ കളിക്കാം.
ഇനി ഓസ്ട്രേലിയയെ 3-2ന് തോല്‍പ്പിച്ചാല്‍ ഇന്ത്യയുടെ പോയന്റ് ശതമാനം 58.77 ആവും. എന്നാല്‍ ശ്രീലങ്ക, ഒരു മത്സരത്തിലെങ്കിലും ഓസ്‌ട്രേലിയയെ തോല്‍പ്പിക്കണം. പരമ്ബര 2-2 സമനിലയില്‍ അവസാനിച്ചാല്‍ ശ്രീലങ്ക, ഓസീസിനെ രണ്ട് ടെസ്റ്റിലും തോല്‍പ്പിക്കണം. എങ്കില്‍ മാത്രമെ ഇന്ത്യക്ക് ഫൈനല്‍ കളിക്കാന്‍ കഴിയൂ. ഇന്ത്യ 3-2ന് പരമ്ബര തോറ്റാലും നേരിയ സാധ്യതയുണ്ട്. ശ്രീലങ്കയും പാകിസ്ഥാനും യഥാക്രമം ഓസ്‌ട്രേലിയക്കും ദക്ഷണാഫ്രിക്കയ്ക്കും എതിരായ രണ്ട് മത്സരങ്ങളുടെ പരമ്ബര തൂത്തുവാരണം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വിയോടെ ശ്രീലങ്കയുടെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചെന്ന് പറയാം. നാലാം സ്ഥാനത്താണ് ലങ്ക. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റിലും അവര്‍ തോറ്റിരുന്നു. 11 മത്സരം കളിച്ച ശ്രീലങ്ക അഞ്ചെണ്ണം ജയിച്ചു. ആറ് തോല്‍വിയും. 45.45 പോയന്റ് ശതമാനം. ഇംഗ്ലണ്ട് (45.24), ന്യൂസിലന്‍ഡ് (44.23) എന്നിവര്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍.