ചോക്ലേറ്റ് മഗ് കേക്ക് ഇനി എളുപ്പം തയ്യാറാക്കാം
വളരെ കുറച്ച് ചേരുവകള്‍ കൊണ്ട് തന്നെ ചോക്ലേറ്റ് മഗ് കേക്ക് തയ്യാറാക്കാം.
വേണ്ട ചേരുവകള്‍
• മൈദ 3 ടേബിള്‍ സ്പൂണ്‍
• പഞ്ചസാര 3 ടേബിള്‍ സ്പൂണ്‍
• എണ്ണ 3 ടേബിള്‍ സ്പൂണ്‍
• പാല്‍ 3 ടേബിള്‍ സ്പൂണ്‍
• കൊക്കോ പൗഡർ 1.5 ടേബിള്‍ സ്പൂണ്‍
• വാനില എസൻസ് 1/4 ടീസ്പൂണ്‍
• ബേക്കിംഗ് സോഡ 1/5 ടീസ്പൂണ്‍
• ഉപ്പ് 1/2 ടീസ്പൂണ്‍
• ചോക്ലേറ്റ് ചിപ്സ് അല്ലെങ്കില്‍ ഗ്രേറ്റഡ് ചോക്ലേറ്റ് 1 ടേബിള്‍ സ്പൂണ്‍ (ഓപ്ഷണല്‍).
തയ്യാറാക്കുന്ന വിധം
ഒരു മഗ് എടുത്ത്, മൈദ, പഞ്ചസാര, കോക്കോ പൗഡർ, ബേക്കിംഗ് പൗഡർ , ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് പാല്, ഓയില്‍ അല്ലെങ്കില്‍ ബട്ടർ, വാനില എസ്സൻസ് ചേർത്ത് നേർത്ത മിശ്രിതം തയ്യാറാക്കുക. ആവശ്യാനുസരണം ചോക്ലേറ്റ് ചിപ്സ് ചേർക്കാം. മഗ് മൈക്രോവേവിലേക്ക് വയ്ക്കുക. 180°C (3.5 മിനിറ്റ്) വരെ ചൂടാക്കുക. രുചികരമായ Mug Cake തയ്യാർ.
(Tip: മഗ്ഗിന്റെ മുകളിലേക്ക് ചോക്ലേറ്റ് ചിപ്പുകള്‍ / ചോക്ലേറ്റ് സോസ് ഒഴിച്ചാല്‍ കേക്കിൻ്റെ രുചി വർധിക്കും. മഗ്ഗിൻ്റെ 1/2 കപ്പ് മാത്രമെ മിശിത്രം ഒഴിക്കാൻ പാടുള്ളു).