വോട്ടർ പട്ടിക പുതുക്കൽ: നിരീക്ഷകൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു 

മലപ്പുറം ജില്ലയിലെ വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര തെരഞ്ഞെടപ്പ് കമ്മീഷൻ്റെ റോൾ ഒബ്സർവറായ സംസ്ഥാന ടൂറിസം സെക്രട്ടറി കെ. ബിജുവിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. വോട്ടർ പട്ടിക ശുദ്ധീകണത്തിൻ്റെ ഭാഗമായുള്ള അദ്ദേഹത്തിന്റെ മൂന്നാം ഘട്ട സന്ദർശനമാണിത് . 16 നിയോജകമണ്ഡലങ്ങളിലെയും ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാരും അസിസ്റ്റന്റ് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.

ജനുവരി ആറിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ഇതിനുശേഷം ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറുടെ കയ്യിൽ നിന്നും അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് വോട്ടർ പട്ടികയുടെ പകർപ്പ് വാങ്ങാം.

യോഗത്തിൽ അസിസ്റ്റൻ്റ് കളക്ടർ വി. എം. ആര്യ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ പി. എം. സനീറ, വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.