Main Banner

ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ 200 അടിക്ക് മുകളില്‍ പറന്നതെങ്ങനെ? ട്രംപും അസ്വാഭാവികത ശരിവച്ചു! അന്വേഷണം ഊര്‍ജിതം

വാഷിംഗ്ടണ്‍: വാഷിംഗ്ടനില്‍ ഉണ്ടായ വിമാനാപകടത്തില്‍ സങ്കീർണതയും അസ്വാഭാവികതയും ഏറുന്നു. പരിശീലന പറക്കലിനിടെ 200 അടിയെന്ന നിശ്ചിതപരിധിക്ക് മുകളില്‍ സൈന്യത്തിന്‍റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ എങ്ങനെ എത്തിയെന്നതാണ് അസ്വാഭാവികതയ്ക്ക് കാരണം.200 അടിക്ക് മുകളില്‍ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ പറന്നതാണ് യാത്രാവിമാനത്തില്‍ ഇടിക്കാൻ കാരണമായത്. ഇതില്‍ അസ്വാഭാവികതയുണ്ടെന്നാണ് വിലയിരുത്തല്‍. പ്രസിഡന്‍റ് ഡോണള്‍‍ഡ് ട്രംപിന്‍റെ എക്സിലെ പ്രതികരണവും അപകടത്തിന്‍റെ സങ്കീര്‍ണത ശരിവയ്ക്കുന്നതാണ്. ഹെലികോപ്റ്റര്‍ നിശ്ചിത പരിധിക്കും മുകളിലായിരുന്നുവെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രതികരണമാണ് പ്രസിഡന്‍റ് ട്രംപ് നടത്തിയത്. എന്നാല്‍ സൈന്യം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

1 st paragraph

വാഷിംഗ്ടണ്‍ ഡിസിയിലെ റൊണാള്‍ഡ് റീഗല്‍ എയര്‍പോര്‍ട്ടിന് സമീപത്തെ പൊട്ടൊമാക് നദിയ്ക്ക് മുകളില്‍ ഹെലികോപ്റ്റര്‍ പരിശീലനം നിത്യേന നടക്കുന്നതാണ്. പിന്നെയെന്തുകൊണ്ടാണ് നിശ്ചിത പരിധിക്ക് പുറത്തേക്ക് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ പറന്നുയർന്നത് എന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്. അപകടത്തിന്‍റെ കാരണമടക്കം കണ്ടുപിടിക്കാനുള്ള ദേശീയ ഗതാഗത സുരക്ഷാ ഏജൻസിയുടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിമാനത്തിന്‍റെയും ഹെലികോപ്റ്ററിന്‍റെയും ബ്ലാക്ക് ബോക്സുകള്‍ നദിയില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷമാകും ദേശീയ ഗതാഗത സുരക്ഷാ ഏജൻസി ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനുള്ളിലെന്നാണ് ദേശീയ ഗതാഗത സുരക്ഷാ ഏജൻസി പറയുന്നത്.

അതേസമയം അപകടത്തില്‍ മരിച്ചവരുടെ 40 മൃതദേഹങ്ങള്‍ പൊട്ടൊമാക് നദിയില്‍ നിന്നും പുറത്തെടുത്തു. 17 പേര്‍ക്കു വേണ്ടിയുളള തെരച്ചില്‍ തുടരുകയാണ്.

2nd paragraph

അമേരിക്കയെ ഞെട്ടിച്ച അപകടം

വാഷിംഗ്ടണില്‍ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചെന്ന വാർത്ത അമേരിക്കയെ അക്ഷരാർത്ഥില്‍ ഞെട്ടിക്കുന്നതായിരുന്നു. ആകാശ ദുരന്തങ്ങള്‍ പൊതുവെ കുറവായിട്ടുള്ള അമേരിക്കയില്‍ 15 വർഷത്തിനിപ്പുറമാണ് ഒരു പ്രധാന വിമാനാപകടം സംഭവിക്കുന്നത്. 64 പേരുമായി പോയ പാസഞ്ചർ വിമാനവും, നാലുപേരുമായി വരുകയായിരുന്ന സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് ബുധനാഴ്ച രാത്രി നടുക്കുന്ന അപകടമുണ്ടായത്. 18 മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പൊട്ടോമാക് നദിയില്‍ നിന്ന് കണ്ടെടുത്തതായാണ് അധികൃതരില്‍ നിന്നും ലഭിച്ച വിവരം. യുഎസ് ആർമി ഹെലികോപ്റ്റർ പരിശീലന പറക്കലിനിടെയാണ് വിമാനവുമായി കൂട്ടിയിടിച്ചത്. കാൻസാസില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസിയിലേക്ക് വന്ന അമേരിക്കൻ എയർലൈൻസിന്റെ CRJ700 യാത്രാ വിമാനം റെയ്ഗൻ നാഷണല്‍ എയർപോർട്ടില്‍ ഇറങ്ങാൻ നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് ആകാശ ദുരന്തം സംഭവിച്ചത്. റണ്‍വേ 33 ലക്ഷ്യമാക്കി താഴ്ന്നുകൊണ്ടിരുന്ന വിമാനത്തിലേക്ക് അമേരിക്കൻ സൈന്യത്തിന്റെ ബ്ലാക്ക്ഹോക്ക് സൈനിക ഹെലികോപ്റ്റർ ഇടിച്ചുകയറുകയായിരുന്നു. വിശദമായ അന്വേഷണത്തില്‍ മാത്രമേ അപകട കാരണം വ്യക്തമാകു എന്നാണ് അധികൃതർ പറയുന്നത്. വിമാന ദുരന്തങ്ങളില്‍ അത്യപൂർവമാണ് ആകാശത്തെ കൂട്ടിയിടികള്‍.