Shobika

വമ്ബൻ പദ്ധതികള്‍! 3 വ‍ര്‍ഷത്തില്‍ 200 വന്ദേ ഭാരത്, 100 അമൃത് ഭാരത്,17500 ജനറല്‍ നോണ്‍ എസി കോച്ചുകള്‍ ; കേന്ദ്രമന്ത്രി

ദില്ലി: രാജ്യത്ത് കേന്ദ്ര ബജറ്റിന്റെ ചർച്ചകള്‍ മുറുകുന്നതിനിടെ മറ്റൊരു വൻ പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വേ- ഇലക്‌ട്രോണിക്സ്- ഐടി മന്ത്രി അശ്വിനി വൈഷ്ണവ്.ഇന്ത്യൻ റെയില്‍വേ ശൃംഖല രാജ്യത്തെമ്ബാടും വ്യാപിപ്പിക്കുമെന്നും ജനങ്ങള്‍ക്ക് സുരക്ഷിതവും സുഖപ്രദവുമായ ട്രെയിൻ യാത്ര ഉറപ്പാക്കുമെന്നും ഇതിനായുളള തുക വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1 st paragraph

അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളില്‍ 200 പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍, 100 അമൃത് ഭാരത് ട്രെയിനുകള്‍, 50 നമോ ഭാരത് റാപ്പിഡ് റെയില്‍, 17,500 ജനറല്‍ നോണ്‍ എസി കോച്ചുകള്‍ എന്നിവ രാജ്യത്ത് കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കൂടാതെ 2025-26 സാമ്ബത്തിക വർഷത്തെ ബജറ്റില്‍ 2,52,000 കോടി രൂപ റെയില്‍വേ മന്ത്രാലയത്തിന് വകയിരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നന്ദി പറഞ്ഞു.

പുതിയ ട്രെയിനുകളും ആധുനിക കോച്ചുകളും അനുവദിക്കുന്നത് സാധാരണക്കാരുടെയും, മധ്യവർഗത്തില്‍പ്പെടുന്ന ആളുകളുടെയും യാത്ര കൂടുതല്‍ സൂഗമമാക്കും. റെയില്‍വേ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 4,60,000 കോടി രൂപയാണ് ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുളളത്. സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്, ഇന്ത്യൻ റെയില്‍വേയുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ചെലവുകള്‍ക്കായി 1,16,000 കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നു.ലോക്‌സഭയില്‍ കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, ബജറ്റ് നിക്ഷേപത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, ആദായനികുതി ഭാരം കുറയ്ക്കുന്നത് മധ്യവർഗത്തിന് വലിയ ആശ്വാസം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

2nd paragraph

സ്ട്രാറ്റജിക് ലൈനുകളുടെ പ്രവർത്തനത്തിലെ നഷ്ടപരിഹാരമായി 2025-26 ലെ ബജറ്റ് എസ്റ്റിമേറ്റില്‍ 2,739.18 കോടി രൂപയായി നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്ബത്തിക വർഷത്തെ 2024-25 ലെ പുതുക്കിയ എസ്റ്റിമേറ്റില്‍ ഇത് 2,602.81 കോടി രൂപയായിരുന്നു.
ദേശീയ പദ്ധതികള്‍ക്കായി വിപണിയില്‍ നിന്ന് വായ്പയെടുക്കുന്നതിന് ഈ സാമ്ബത്തിക വർഷം 706 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.ഇതോടെ, കഴിഞ്ഞ സാമ്ബത്തിക വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റിലെ 2,79,000 കോടിയില്‍ നിന്ന് ഈ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റില്‍ ഇന്ത്യൻ റെയില്‍വേയുടെ അറ്റാദായ ചെലവ് 3,02,100 കോടി രൂപയായെന്നും അദ്ദേഹം പറഞ്ഞു.

ഈ സാമ്ബത്തിക വർഷം അവസാനിക്കുന്നതോടെ 1.6 ബില്യണ്‍ ടണ്‍ ചരക്ക് എത്തിക്കുന്ന റെയില്‍വേയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ചരക്ക് ഗതാഗത മാർഗമായി ഇന്ത്യൻ റെയില്‍വേ മാറും.അതിവേഗ ട്രെയിനുകളില്‍, 2047 ഓടെ മണിക്കൂറില്‍ 250 കിലോമീറ്റർ വേഗതയുള്ള 7,000 കിലോമീറ്റർ അതിവേഗ റെയില്‍ ശൃംഖലയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.