Fincat

വീക്കെൻഡ് ട്രിപ്പ് വയനാട്ടിലേക്കാണോ? ഈ സ്ഥലം മിസ്സാക്കല്ലേ…

നമ്മുടെ പൂ‍‍ർവികരെ കുറിച്ചും അവരുടെ ജീവിതരീതിയെ കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ. എങ്കില്‍ വടക്കൻ കേരളത്തിലുള്ള എടക്കല്‍ ഗുഹകള്‍ ഒരിക്കലെങ്കിലും സന്ദർശിക്കണം.സുല്‍ത്താൻ ബത്തേരിയില്‍ നിന്നും 10 കിലോമീറ്റർ അകലെ നെന്മേനി പഞ്ചായത്തില്‍ അമ്ബുകുത്തി മലയിലാണ് എടക്കല്‍ ഗുഹകളുള്ളത്. നമ്മുടെ ഭൂതകാലത്തിലേക്കുള്ള സഞ്ചാരം കൂടിയാണ് എടക്കല്‍ ഗുഹകളിലേക്കുള്ള ഈ യാത്ര.

1 st paragraph

ഒരു വലിയ പാറ രണ്ടായി പിളർന്നുണ്ടായ ഗുഹകളാണിവ. മനുഷ്യവാസത്തിന്റെ ആദ്യ കേന്ദ്രങ്ങളില്‍ ഒന്നായാണ് എടക്കല്‍ ഗുഹയെ കാണുന്നത്. ഇവിടെ ഗുഹകളില്‍ ശിലാലിഖിതങ്ങളും കല്ലില്‍ കൊത്തിയ മരങ്ങളുടേയും മനുഷ്യരുടേയും രൂപങ്ങളും കാണാം. നമ്മുടെ പൂർവികരുടെ ജീവിത രീതിയിലേക്ക് വെളിച്ചം വീശുന്ന വിലപ്പെട്ട വിവരങ്ങളാണ് ഈ ഗുഹകളുടെ ചുവരുകളില്‍ കൊത്തിയിട്ടുള്ളത്.

മലമുകളിലേക്കുളള യാത്രയിലുടനീളം കാപ്പിപ്പൂവിന്റെ സുഗന്ധം കൂടെയുണ്ടാവും. ഈ ഗുഹാ ചിത്രങ്ങള്‍ക്ക് 4000 വർഷത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഇവിടെയുള്ള ചിത്രങ്ങള്‍ പിന്നീട് കണ്ടെത്തിയിട്ടുള്ളത് സിറിയയിലെ യൂറോപ്യൻ ആല്‍പ്സിലും ആഫ്രിക്കയിലെ പാറ നിറഞ്ഞ ചില പ്രദേശങ്ങളിലും മാത്രമാണ്.

2nd paragraph

എങ്ങനെ എത്താം

അടുത്തുളള റെയില്‍വേ സ്റ്റേഷൻ: കോഴിക്കോട്, സുല്‍ത്താൻ ബത്തേരിയില്‍ നിന്നും 97 കി. മീ.

അടുത്തുളള വിമാനത്താവളം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് നഗരത്തില്‍ നിന്നും 23 കി. മീ.