ദേശീയപാത തകര്‍ന്ന സംഭവം ഗൗരവതരം: ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം. പി

മലപ്പുറം: ദേശീയപാത 66 ലെ കൂരിയാട് ഭാഗത്ത് റോഡ് നിര്‍മാണത്തിനിടെ റോഡ് തകർന്ന് വീണ സംഭവം അതീവ ഗൗരവതരമാണെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം. പി പറഞ്ഞു.ഈ അപകടത്തില്‍ നിന്ന് യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

നിര്‍മ്മാണത്തിലെ ഗുരുതരമായ അപാകതയാണ് അപകടത്തിന് പ്രധാന കാരണമായത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ പതിവായി സംഭവിക്കുമ്പോഴും ദേശീയപാത അധികൃതര്‍ ഗൗരവമായി ഇടപെടാറില്ലെന്നും എം.പി കുറ്റപ്പെടുത്തി.

സംഭവത്തെ തുടർന്ന് ജില്ലാ കളക്ടറുമായും ദേശീയപാത ഉദ്യോഗസ്ഥരുമായും എംപി ഫോണിലൂടെ ബന്ധപ്പെടുകയും അടിയന്തര പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ നടപ്പിലാക്കണമെന്നും, പാകപ്പിഴകൾ കണ്ടെത്തി പരിഹരിക്കണമെന്നും ഇത്തരത്തിലുള്ള അപകടങ്ങൾ ആവര്‍ത്തികാത്തിരിക്കാൻ നടപടി സ്വീകരിക്കണമെന്നും എം.പി ചൂണ്ടിക്കാട്ടി.