Fincat

ഈ മത്സ്യങ്ങള്‍ കഴിച്ചാല്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാം

കൊളസ്‌ട്രോളിനെ ഇന്ന് പലരും പേടിയോടെയാണ് നോക്കി കാണുന്നത്. പലരും കൊളസ്‌ട്രോള്‍ കൂടുമെന്ന് പേടിച്ച് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാറുമുണ്ട്. കൊളസ്‌ട്രോള്‍ പ്രധാനമായി രണ്ട് തരത്തിലുണ്ട്. നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും. തെറ്റായ ജീവിതരീതികള്‍ കൊളസ്ട്രോളിന്റെ അളവ് കൂടാന്‍ ഇടയാക്കും. കൊളസ്ട്രോള്‍ നില ഉയരുമ്പോള്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിശോധന നടത്തുമ്പോഴായിരിക്കാം കൊളസ്ട്രോള്‍ കൂടി നില്‍ക്കുന്നതായി അറിയുന്നത്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ചില മത്സ്യങ്ങള്‍ സഹായിക്കുന്നുണ്ട്.

 

ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് മത്സ്യങ്ങള്‍

 

സാല്‍മണ്‍ മത്സ്യം

സാല്‍മണ്‍ മത്സ്യത്തില്‍ ഐക്കോസാപെന്റേനോയിക് ആസിഡ് (EPA), ഡോകോസഹെക്‌സെനോയിക് ആസിഡ് (DHA) എന്നിവ അടങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ മൂന്ന് തവണ സാല്‍മണ്‍ മത്സ്യം കഴിക്കുന്നത് ട്രൈഗ്ലിസറൈഡുകളെ ഗണ്യമായി കുറയ്ക്കുന്നു. ആന്റിഓക്സിഡന്റായ സെലിനിയം, അസ്റ്റാക്‌സാന്തിന്‍ എന്നിവയാല്‍ സമ്പന്നമാണ് സാല്‍മണ്‍ മത്സ്യം.

അയല

ഒമേഗ-3 അയലയില്‍ അടങ്ങിയിട്ടുണ്ട്. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും എച്ച്ഡിഎല്‍ സംരക്ഷിക്കാനോ വര്‍ദ്ധിപ്പിക്കാനോ സഹായിക്കുന്നു. അയല പോലുള്ള മത്സ്യങ്ങള്‍ അടങ്ങിയ ഭക്ഷണക്രമം കൊളസ്‌ട്രോള്‍ അനുപാതം മെച്ചപ്പെടുത്താനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. അയലയില്‍ വിറ്റാമിന്‍ ബി 12 ഉം വിറ്റാമിന്‍ ഡിയും കൂടുതലാണ്. ഇവ രണ്ടും ഹൃദയാരോഗ്യത്തിലും നാഡികളുടെ പ്രവര്‍ത്തനത്തിലും വീക്കം കുറയ്ക്കുന്നതിലും പങ്കു വഹിക്കുന്നു.

മത്തി

മത്തിയില്‍ ഒമേഗ-3 അടങ്ങിയിട്ടുണ്ട്. കൂടാതെ കാല്‍സ്യം, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍, കോഎന്‍സൈം Q10 (CoQ10) എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കാനും ധമനിയുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇവ സഹായിച്ചേക്കാം.