Main Banner

സ്വീറ്റ് പൊട്ടറ്റോ സ്റ്റ്യൂ

ചേരുവകൾ:

1 st paragraph

മധുരക്കിഴങ്ങ് – 250 ഗ്രാം

സവാള – ഒന്ന്

2nd paragraph

ഇഞ്ചി ചതച്ചത് – ഒരു ടേബിൾ സ്പൂൺ

പച്ചമുളക് – അഞ്ച്

കട്ടി തേങ്ങാപ്പാൽ – ഒന്നരക്കപ്പ്

വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ

കറിവേപ്പില, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്നവിധം: മധുരക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. കുക്കറിൽ മധുരക്കിഴങ്ങ്, സവാള അരിഞ്ഞത്,ഇഞ്ചി, ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് വേവിക്കുക. ഒരു വിസിൽ വന്നതിനുശേഷം ചെറുതീയിൽ വെച്ച് മൂന്ന് വിസിലിനുശേഷം തീ അണയ്ക്കാം. പ്രഷർ പോയതിനുശേഷം കുക്കറിന്റെ മൂടി തുറന്ന്, മധുരക്കിഴങ്ങ് നന്നായി ഉടച്ചെടുക്കുക. ഇനി അടുപ്പിലേക്ക് വെച്ച് തേങ്ങാപ്പാലും ചേർത്ത് യോജിപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ കറിവേപ്പിലയും വെളിച്ചെണ്ണയും തൂവി വാങ്ങാം. അപ്പം, ഇടിയപ്പം എന്നിവയോടൊപ്പം വിളമ്പാം.