പപ്പായയിൽ നിരവധി പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പപ്പായ കഴിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്തും. പപ്പായയിൽ ലൈക്കോപീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കരോട്ടിനോയിഡ് (ബീറ്റാ കരോട്ടിനുമായി ബന്ധപ്പെട്ടത്) എന്നറിയപ്പെടുന്ന ഒരു പിഗ്മെന്റ് ആണ്. ഇത് പഴങ്ങൾക്കും പച്ചക്കറികൾക്കും ചുവപ്പ് നിറം നൽകുന്നു.
നിരവധി കാൻസർ വിരുദ്ധ ഗുണങ്ങളുള്ള ഒരു ആന്റിഓക്‌സിഡന്റാണ് ലൈക്കോപീൻ. കാൻസറിനുള്ള സാധ്യത കുറയ്ക്കാനും ട്യൂമറുകളുടെ വളർച്ച മന്ദഗതിയിലാക്കാനും സഹായിക്കുന്നു. സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിൽ കരോട്ടിനോയിഡുകൾക്ക് പങ്കുണ്ടെന്ന് ഗവേഷണങ്ങൾ പറയുന്നു.
പപ്പായയിൽ വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് പുതിയ പപ്പായയിൽ 88.3 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. പപ്പായയിലെ ലൈക്കോപീൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത കുറയ്ക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എഎച്ച്എ) സൂചിപ്പിക്കുന്നു.