വിശക്കുന്നുണ്ടോ, തയ്യാറാക്കിക്കോ രുചികരമായ ‘മസാല റൈസ്’
നല്ല വിശപ്പാണ് എന്നാല്‍ എന്തെങ്കിലും ഉണ്ടാക്കാന്‍ സമയവും മനസും ഇല്ല എന്നാണോ. എന്നാല്‍ അങ്ങനെ വിചാരിക്കാന്‍ വരട്ടെ.നല്ല രുചികരവും ചേരുവകള്‍ അധികം ചേര്‍ക്കാതെയുമുളള ഒരു ഈസി മസാല റൈസ് റസിപ്പി തയ്യാറാക്കാം. കുട്ടികള്‍ക്ക് സ്‌കൂളില്‍ കൊടുത്തുവിടാനും ഒരു സ്‌പെഷ്യല്‍ ഡിഷായി വല്ലപ്പോഴും കഴിക്കാനും സാധിക്കുന്ന ഒന്നുകൂടിയാണിത്.
മസാല റൈസ്
ആവശ്യമുള്ള സാധനങ്ങള്‍
ബട്ടര്‍ – 1 ടേബിള്‍ സ്പൂണ്‍
പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള ക്യാപ്സിക്കം – ഓരോന്നിന്റെയും പകുതി വീതം ചെറിയ ചതുര കഷണങ്ങളാക്കിയത്.
കുരുമുളകുപൊടി – 1/2 ടേബിള്‍ സ്പൂണ്‍
ചിക്കന്‍ ക്യൂബ്സ് – 2 എണ്ണം
ബസുമതി അരി – 1 കപ്പ്
ഉപ്പ് – കുറച്ച്
തയ്യാറാക്കുന്ന വിധം
കുക്കറില്‍ ബട്ടര്‍ ഇട്ട് ചൂടാകുമ്ബോള്‍ ക്യാപ്സിക്കം വഴറ്റുക. ഇതിലേക്ക് കുരുമുളകുപൊടിയും ചിക്കന്‍ ക്യൂബ്സും ചേര്‍ക്കുക. ശേഷം വെള്ളവും ഉപ്പും ചേര്‍ത്തിളക്കി തിളയ്ക്കുമ്ബോള്‍ അരി ചേര്‍ത്ത് ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. കുക്കര്‍ അടുപ്പില്‍ നിന്നിറക്കി ആവി പോയ ശേഷം തുറന്ന് മസാല റൈസ് ചൂടോടെ വിളമ്ബാം.