കോഹ്‌ലിയും രോഹിതും ഇല്ലെങ്കിലെന്താ?; നമുക്ക് രാഹുലുണ്ടല്ലോ’; ഇന്ത്യൻ ഓപ്പണറെ പുകഴ്ത്തി ആശിഷ് നെഹ്റ
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്ബരയില്‍ ഏറ്റവും റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമനാണ് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍.അഞ്ച് മത്സരങ്ങളില്‍ നിന്ന് 532 റണ്‍സാണ് ഇന്ത്യന്‍ ഓപ്പണര്‍ അടിച്ചെടുത്തത്. രണ്ട് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ പ്രകടനം. ഇപ്പോള്‍ രാഹുലിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ.
വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവുടെ അഭാവത്തില്‍ രാഹുല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ പരിചയസമ്ബന്നനായ ബാറ്ററായി മാറിയെന്ന് നെഹ്‌റ പറഞ്ഞു. നെഹ്‌റയുടെ വാക്കുകള്‍… ”കോലിയും രോഹിത്തും ടീമിലില്ല. ടീമിലുള്ളത് കുറച്ച് യുവതാരങ്ങളാണ്. അവരെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ട് പര്യടനം എളുപ്പമല്ല. അവിടെയാണ് രാഹുല്‍ ഒരു പരിചയസമ്ബന്നനായ ബാറ്ററായി മാറിയത്. നെഹ്‌റ കൂട്ടിച്ചേർത്തു.അതേ സമയം ഇംഗ്ലണ്ട് പര്യടനത്തില്‍ ചില റെക്കോർഡുകളും രാഹുല്‍ സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി രാഹുല്‍.