Fincat

റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച്‌ പരിക്കേറ്റയാള്‍ മരിച്ചു


കോവളം (തിരുവനന്തപുരം): റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ചു പരിക്കേറ്റയാള്‍ മരിച്ചു. ആഴാകുളം വാർഡില്‍ ചിറ്റാഴക്കുളം മേലെ ചാനല്‍ക്കരവീട്ടില്‍ ബാബു(59) ആണ് മരിച്ചത്.കഴക്കൂട്ടം കാരോട് ദേശീയപാതയിലെ കോവളം പോറോട് ഭാഗത്ത് വെളളിയാഴ്ച രാത്രി 7.30 ഓടെയായിരുന്നു അപകടമമെന്ന് കോവളം പോലീസ് പറഞ്ഞു. കോവളം ഭാഗത്ത് നിന്ന് കാഞ്ഞിരംകുളത്തേക്ക് പോകുകയായിരുന്ന ബൈക്കായിരുന്നു ഇടിച്ചത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാബുവിനെ 108 ആംബുലൻസില്‍ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

കല്ലുവെട്ടാൻകുഴിക്കടുത്തുളള ടർഫിലെ വാച്ചറാണ് മരിച്ച ബാബു. കോവളം പോലീസ് കേസെടുത്തു. ബൈക്ക് യാത്രികനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.