Fincat

അടുക്കളയിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സാധനങ്ങൾ കടയിൽ നിന്നും വാങ്ങുമ്പോൾ അത് ലഭിക്കുന്നത് പ്ലാസ്റ്റിക് കവറുകളിലാണ്. എന്നാലിത് അടുക്കളയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറയാൻ കാരണമാകുന്നു. ശരിയായ രീതിയിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ അടുക്കള വൃത്തിയില്ലാതെ കാണപ്പെടുന്നു. ഇവ സൂക്ഷിക്കാൻ പ്രത്യേക പാത്രങ്ങൾ വാങ്ങുന്നതാണ് നല്ലത്. ഭക്ഷണം സൂക്ഷിക്കാൻ സ്റ്റോറേജ് കണ്ടെയ്‌നറുകൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1.കേടുവരാതിരിക്കാൻ
കേടുവരാതിരിക്കാൻ ഭക്ഷണ സാധനങ്ങൾ പാത്രത്തിൽ അടച്ചു സൂക്ഷിക്കുന്നതാണ് ഉചിതം. പ്രത്യേകിച്ചും മഴക്കാലങ്ങളിൽ അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുന്നു. ഇതുമൂലം ഭക്ഷണങ്ങളുടെ രുചി നഷ്ടപ്പെടുകയും പെട്ടെന്ന് കേടുവരുകയും ചെയ്യുന്നു. അതേസമയം ഫുഡ് കണ്ടെയ്നറിൽ സൂക്ഷിക്കുന്നത് ഭക്ഷണം ഫ്രഷായിരിക്കാൻ സഹായിക്കും.

2. വൃത്തിയോടെ കിടക്കുന്നു
അടുക്കള എപ്പോഴും വൃത്തിയായി കിടക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. സുഗന്ധവ്യഞ്ജനങ്ങൾ, പലഹാരങ്ങൾ തുടങ്ങിയവ എപ്പോഴും അടച്ച് സൂക്ഷിക്കുന്നതാണ് ഉചിതം. നിങ്ങൾക്ക് ആവശ്യമായ കണ്ടെയ്‌നറുകൾ തെരഞ്ഞെടുക്കാവുന്നതാണ്.

3. നിയന്ത്രിക്കാൻ സഹായിക്കുന്നു

വിശപ്പും ശരീര ഭാരവും കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഭക്ഷണ സാധനങ്ങൾ സ്റ്റോറേജ് കണ്ടെയ്നറിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് കൃത്യമായ അളവിൽ ഭക്ഷണം ഉപയോഗിക്കാൻ നിങ്ങളെ സഹായിക്കുന്നു.

4. സുരക്ഷിതമായി സൂക്ഷിക്കാം

ഭക്ഷണ സാധനങ്ങൾ സുരക്ഷിതമായിരിക്കാൻ സ്റ്റോറേജ് കണ്ടെയ്നർ ഉപയോഗിക്കുന്നതാണ് ഉചിതം. ഭക്ഷണം സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന പാത്രങ്ങൾ സുരക്ഷിതമായ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഭക്ഷണം കേടുവരാതെ ഫ്രഷായിരിക്കും.

5. പുനരുപയോഗം

പ്ലാസ്റ്റിക്കിൽ നിർമ്മിച്ച പാത്രങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാം. പകരം പുനരുപയോഗിക്കാൻ സാധിക്കുന്നവ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഇത് അടുക്കളയിൽ മാലിന്യങ്ങൾ ഉണ്ടാവുന്നതിനെ തടയുന്നു.