Fincat

കേക്ക് തയാറാക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

കേക്കും, കുക്കീസുമൊക്കെ വീട്ടിൽ ഉണ്ടാക്കി കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഇഷ്ടത്തിനും അപ്പുറം പലരും ഇന്നത് ജോലിമാർഗ്ഗമായി സ്വീകരിച്ചിരിക്കുന്നു. വ്യത്യസ്തമായ നിറത്തിലും ചേരുവകളിലും എല്ലാം ഇന്ന് കേക്കുകൾ ലഭ്യമാണ്. എന്നാൽ വീട്ടിൽ ഉണ്ടാക്കുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാതെ പോകുന്നു. ബേക്ക് ചെയ്യുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.

ചൂടാക്കുമ്പോൾ
കേക്കിൽ ചേർക്കുന്ന പല ചേരുവകൾക്കും വ്യത്യസ്തമായ ചൂടാണ് ആവശ്യം വരുന്നത്. അതിനാൽ തന്നെ അവയ്ക്ക് പാകമാകാൻ സാധിക്കുന്ന വിധത്തിൽ ചൂടാക്കാൻ ശ്രദ്ധിക്കണം. ചൂട് കൂടാനോ എന്നാൽ കുറയാനോ പാടില്ല. ഇത് കേക്കിന്റെ രുചി നഷ്ടപ്പെടാൻ കാരണമാകുന്നു.

നേരത്തെ ചൂടാക്കണം
ബേക്ക് ചെയ്യുന്നതിന് മുമ്പ് പാത്രം ചൂടാക്കാൻ ശ്രദ്ധിക്കണം. ചൂടാകുന്നതിന് മുമ്പ് കേക്കിന്റെ ചേരുവകൾ പാത്രത്തിൽ ഒഴിക്കരുത്. ഇത് ശരിയായ രീതിയിൽ കേക്ക് വേവുന്നതിനെ തടസ്സമാകുന്നു. അതിനാൽ തന്നെ ആദ്യമേ പാത്രം നന്നായി ചൂടാക്കാൻ ശ്രദ്ധിക്കണം.

ചേരുവകൾ

ആവശ്യമായ ചേരുവകൾ ഉപയോഗിച്ചാൽ മാത്രമേ കേക്ക് രുചിയോടെ ലഭിക്കുകയുള്ളു. അതിനാൽ തന്നെ ചേരുവകൾ കൃത്യമായ അളവിൽ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

അമിതമാകരുത്

ചേരുവകൾ ഉപയോഗിക്കുമ്പോൾ അമിതമാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് കേക്കിന്റെ രുചിയെ നന്നായി ബാധിക്കുന്നു. അതിനാൽ തന്നെ ചേരുവകൾ ആവശ്യമായ അളവിൽ ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പാച്ച്മെന്റ് പേപ്പർ

ബേക്കിങ് ചെയ്യുമ്പോൾ പാച്ച്മെന്റ് പേപ്പർ ആവശ്യമാണ്. കാരണം പാകമായി കഴിഞ്ഞാൽ കേക്ക് പാത്രത്തിൽ ഒട്ടിപ്പിടിച്ചിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ സംഭവിക്കാതിരിക്കാൻ പാത്രത്തിന്റെ അടിഭാഗത്തായി പാച്ച്മെന്റ് പേപ്പർ വെയ്ക്കാം ശേഷം അതിലേക്ക് കേക്കിന്റെ ചേരുവകൾ ഒഴിക്കണം.

പരിശോധിക്കാം

കേക്ക് പാകമായിട്ടുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കേണ്ടതുണ്ട്. നിറം കണ്ടു മനസിലാക്കുന്നതിനേക്കാളും ടൂത്ത്പിക്ക് ഉപയോഗിച്ച് പാകമായോ എന്ന് നോക്കുന്നതാണ് ഉചിതം.

സൂക്ഷിക്കാം

കേക്ക് പാകമായാൽ വായുക്കടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇത് കേക്ക് ഉണങ്ങി പോകുന്നതിനെ തടയുകയും ഫ്രഷായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.