യുഎസില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; സംഭവം പാര്‍ട്ട് ടൈം ജോലിക്കിടെ
ഹൈദരാബാദ്: അമേരിക്കയിലെ ഡാലസില്‍ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ 27 കാരൻ ചന്ദ്രശേഖർ പൊലേ ആണ് കൊല്ലപ്പെട്ടത്.ഡെന്റല്‍ സർജറിയില്‍ ഉന്നത പഠനത്തിനായി യുഎസില്‍ എത്തിയ ചന്ദ്രശേഖർ ദല്ലാസിലെ ഗ്യാസ് സ്റ്റേഷനില്‍ പാർട് ടൈം ആയി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ രാത്രിയിലാണ് തോക്കുധാരിയായ ഒരാള്‍ ഗ്യാസ് സ്റ്റേഷനിലെത്തി വെടിയുതിർത്തത്.
2023ലാണ് ചന്ദ്രശേഖർ ഹൈദരാബാദില്‍നിന്നും ഡെന്റല്‍ സർജറിയില്‍ ബിരുദം പൂർത്തിയാക്കി അമേരിക്കയിലേക്ക് ഉന്നത പഠനത്തിനായി എത്തിയത്. ആറ് മാസം മുൻപ് ഉന്നത പഠനം പൂർത്തിയായെങ്കിലും യുഎസില്‍ തന്നെ സ്ഥിരം ജോലിക്കായി ശ്രമിക്കുകയായിരുന്നു.
യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കുടുംബം സർക്കാരിന്റെ സഹായം തേടി.
ബിആർഎസ് എംഎല്‍എ സുധീർ റെഡ്ഡി, മുൻ മന്ത്രി ടി ഹരിഷ് റാവു എന്നിവർ ചന്ദ്രശേഖറിന്‍റെ ഹൈദരാബാദിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു.