ഭാരതപ്പുഴ-ബിയ്യം കായൽ ലിങ്ക് കനാൽ നിർമാണോദ്ഘാടനം ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും

പൊന്നാനി മണ്ഡലത്തിൽ കാർഷിക മേഖലക്ക് ഉണർവേകുന്ന ഭാരതപ്പുഴ-ബിയ്യം കായൽ ലിങ്ക് കനാൽ പദ്ധതിയുടെ നിർമാണോദ്ഘാടനം ബിയ്യം പാർക്കിൽ ഒക്ടോബർ 29ന് രാവിലെ 11 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കുമെന്ന് പൊന്നാനി പി.ഡബ്ലി.യു.ഡി. റസ്റ്റ്‌ഹൗസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പി. നന്ദകുമാർ എം.എൽ.എ. പറഞ്ഞു.
36 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചത്.ഏഴര കിലോമീറ്റർ ആണ് പദ്ധതിയുടെ വ്യാപ്തി. ഗുരുവായൂർ, കുന്നംകുളം, തവനൂർ തുടങ്ങിയ മണ്ഡലങ്ങളിലെ കാർഷിക ആവശ്യങ്ങൾക്ക് ഈ പദ്ധതി ഏറെ പ്രയോജനകരമാകും.മത്സ്യകൃഷി,ചെറുവ്യവസായം,ടൂറിസം തുടങ്ങിയ മേഖലകൾക്ക് ഈ പദ്ധതി ഉപകരിക്കും.ടൂറിസം മേഖലയിൽ പുതിയ നാല് പദ്ധതികൾ സർക്കാറിലേക്ക് തുടർനടപടികൾക്കായി സമർപ്പിച്ചിട്ടുണ്ടെന്നും എം.എൽ.എ. പറഞ്ഞു.
