Fincat

സ്ത്രീകളുടെ ട്രെയിന്‍ യാത്ര സുരക്ഷിതമാക്കി ‘ഓപ്പറേഷന്‍ രക്ഷിത’

 

ട്രെയിനില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കി ‘ഓപ്പറേഷന്‍ രക്ഷിത’. റെയില്‍വേ പോലീസ്, ലോക്കല്‍ പോലീസ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായി റെയില്‍വേ എസ്.പിയുടെ നേതൃത്വത്തിലാണ് ‘ഓപ്പറേഷന്‍ രക്ഷിത’ നടപ്പാക്കുന്നത്.

1 st paragraph

തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിങ്ങനെ നാല് മേഖലകളായി തിരിച്ച് നാല് റെയില്‍വേ ഡി.വൈ.എസ്.പിമാരുടെ മേല്‍നോട്ടത്തില്‍ വനിത പോലീസ് ഉള്‍പ്പടെയുള്ള സേനാംഗങ്ങളെ ഉള്‍പ്പെടുത്തി സഞ്ചരിക്കുന്ന ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പട്രോളിംഗും പ്രത്യേകിച്ച് സ്ത്രീകള്‍ കൂടുതലായുള്ള കമ്പാര്‍ട്ട്മെന്റുകളില്‍ പരിശോധനയും ശക്തമാക്കും.

 

റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുകയും അനധികൃതമായ പ്രവര്‍ത്തനങ്ങള്‍, മദ്യപിച്ച് യാത്ര ചെയ്യല്‍, ലഹരിക്കടത്ത്, സ്ത്രീയാത്രികരോടുള്ള അശ്ലീല പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. റെയില്‍വേ യാത്രക്കാര്‍ക്ക് സംശയാസ്പദമായ വസ്തുക്കളോ വ്യക്തികളേയോ കണ്ടാല്‍ അടുത്തുള്ള പോലീസുകാരേയോ റെയില്‍ അലര്‍ട്ട് കണ്‍ട്രോള്‍ നമ്പരായ 9846200100 ലോ, ഇ ആര്‍ എസ് എസ് കണ്‍ട്രോള്‍ 112 എന്ന നമ്പരിലോ, റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്പരായ 139 ലോ വിവരം നല്‍കാം.

2nd paragraph