Fincat

കാറിലെ 45 മിനിറ്റ് ദൂരം, വെറും 12 മിനിറ്റില്‍ പറന്നെത്താം ; പറക്കും ടാക്സി യാഥാര്‍ത്ഥ്യമാക്കാന്‍ യു എ ഇ; ആദ്യ സ്റ്റേഷന്റെ നിര്‍മ്മാണം അതിവേഗതയില്‍ പുരോഗമിക്കുന്നു

പറക്കും ടാക്സികള്‍ക്കായുള്ള യു എ ഇയിലെ ആദ്യ സ്റ്റേഷന്റെ നിര്‍മ്മാണം അതിവേഗതയില്‍ പുരോഗമിക്കുന്നു. വെര്‍ട്ടിപോര്‍ട്ടിന്റെ നിര്‍മ്മാണം ഏതാണ്ട് 60 ശതമാനം പൂര്‍ത്തിയായതായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. എയര്‍ ടാക്‌സികള്‍ക്കായി പുതിയ മൂന്ന് സ്റ്റേഷനുകളുടെ നിര്‍മ്മാണവും ദുബായ് ആര്‍ ടി എ പ്രഖ്യാപിച്ചു. നാല് നിലകളിലായി 3100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള സ്റ്റേഷനില്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍, ടേക്ക് ഓഫ്, ലാന്‍ഡിങ് ഏരിയകള്‍, ചാര്‍ജിങ്ങ് സൗകര്യങ്ങള്‍, പാസഞ്ചര്‍ ലോഞ്ച് എന്നിവ ഉള്‍പ്പെടുന്ന നിര്‍മാണമാണ് പുരോഗമിക്കുന്നത്. പ്രതിവര്‍ഷം 42000 ലാന്‍ഡിങ്ങുകളും 170000 യാത്രക്കാരെയും കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
എയര്‍ടാക്‌സി യാഥാര്‍ത്ഥ്യമാക്കുന്ന കാര്യത്തില്‍ ദുബായ് പറക്കുകയാണെന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാം. ആദ്യ വെര്‍ട്ടിപോര്‍ട്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ദുബായ് അന്താരാഷ്ട്ര വെര്‍ട്ടിപോര്‍ട്ട് അഥവാ ഡി എക്‌സ് വി എന്നാകും സ്റ്റേഷന്‍ അറിയപ്പെടുക. കാഴ്ച്ചയില്‍ വിമാനത്താവളം തന്നെയെന്ന് ആര്‍ക്ക് തോന്നുമെന്നതില്‍ സംശയം വേണ്ട. നാല് നിലകളിലായി 3100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള സ്റ്റേഷനില്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍, ടേക്ക് ഓഫ്, ലാന്‍ഡിങ് ഏരിയകള്‍, ചാര്‍ജിങ്ങ് സൗകര്യങ്ങള്‍, പാസഞ്ചര്‍ ലോഞ്ച് എന്നിവ ഉള്‍പ്പെടും. പ്രതിവര്‍ഷം 42000 ലാന്‍ഡിങ്ങുകളും 170000 യാത്രക്കാരെയും കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ദുബായ് വിമാനത്താവളത്തിന് പുറമെ സബീല്‍ ദുബായ് മാള്‍, ദുബായ് മറീന, പാം ജുമൈര എന്നിവിടങ്ങളിലും വെര്‍ട്ടിപോര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇവ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുകയും ചെയ്യും. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പറക്കും കാര്‍ സര്‍വീസുകള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും പാം ജുമൈരയിലേക്ക് കാറില്‍ ഏകദേശം 45 മിനിറ്റ് എടുക്കുമെങ്കില്‍ പറക്കുംടാക്‌സികളില്‍ വെറും 12 മിനിറ്റ് മതിയാകുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

1 st paragraph