എസ്‌ഐആര്‍ ഫോം നല്‍കാന്‍ വീട്ടിലെത്തിയ ബിഎല്‍ഒയെ വളര്‍ത്തുനായ കടിച്ചു

പത്തനംതിട്ട: തിരുവല്ലയില്‍ എസ്‌ഐആര്‍ ഫോം നല്‍കാന്‍ വീട്ടിലെത്തിയ ബിഎല്‍ഒയെ വളര്‍ത്തുനായ കടിച്ചു. കടപ്ര സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരിയായ രശ്മിക്കാണ് കടിയേറ്റത്.മണിപ്പുഴയ്ക്ക് സമീപത്തുളള വീട്ടില്‍ വെച്ചായിരുന്നു സംഭവം.
ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം നടന്നത്. വീടിന്റെ ഗേറ്റ് തുറന്ന് അകത്തുകയറിയതായിരുന്നു രശ്മി. ഈ സമയം നായയെ കുളിപ്പിക്കാന്‍ കൊണ്ടുപോകുകയായിരുന്നു ഉടമ. പിടിവിട്ടുവന്ന നായ രശ്മിയെ കടിക്കുകയായിരുന്നു. ഉടന്‍ തന്നെ രശ്മിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. നായയ്ക്ക് പേവിഷബാധയ്‌ക്കെതിരായ കുത്തിവെപ്പ് നല്‍കിയിരുന്നതായി ഉടമ പറഞ്ഞു.

