എഫ്-35 പോർവിമാനങ്ങൾ സൗദിക്ക് വിൽക്കാൻ തീരുമാനിച്ച് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: എഫ് -35 ഫൈറ്റർ ജെറ്റുകൾ സൗദിക്ക് വിൽക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം. സൗദി അറേബ്യക്ക് എഫ്-35 പോർവിമാനങ്ങൾ വിൽക്കുന്നതുമായി മുന്നോട്ട് പോകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ‘ഞങ്ങൾ അത് ചെയ്യുമെന്ന് ഞാൻ പറയുന്നു. ഞങ്ങൾ എഫ് 35 വിമാനങ്ങൾ വിൽക്കും’ – എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വാഷിംഗ്ടണിൽ നടത്തുന്ന ഉന്നതതല സന്ദർശനത്തിന് തൊട്ടുമുന്നേയാണ് പ്രഖ്യാപനം.ഏഴ് വർഷത്തിന് ശേഷനാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമേരിക്കയിലെത്തുന്നത്.
എങ്കിലും, ഇസ്രായേലിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ യുഎസ് ഭരണകൂടം ഇപ്പോഴും ജാഗ്രത പുലർത്തുന്നുണ്ടെന്നാണ് വിവരം. ട്രംപിന്റെ ഗാസ സമാധാന ശ്രമങ്ങൾക്ക് ഇസ്രായേലിന്റെ പിന്തുണ അനിവാര്യമായതിനാൽ വിഷയം വളരെ ശ്രദ്ധയോടെയാണ് അമേരിക്ക കൈകാര്യം ചെയ്യുന്നത്. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുകയോ ചോർന്നുപോകുകയോ ചെയ്യുമെന്ന ആശങ്കയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്നത്.

2023-ൽ സൗദി-ഇറാൻ ബന്ധം സാധാരണ നിലയിലാക്കാൻ ചൈന വഹിച്ച പങ്ക്, കൂടാതെ ഈയിടെ നടന്ന സംയുക്ത നാവിക അഭ്യാസങ്ങൾ ഉൾപ്പെടെ ചൈനയുമായുള്ള വർദ്ധിച്ചുവരുന്ന സഹകരണം യുഎസിന്റെ ആശങ്കകൾക്ക് കൂടുതൽ ആക്കം കൂട്ടിയിട്ടു
ണ്ട്.
